കാസര്‍കോട്: ഉപ്പള ബന്തിയോട് ദേശീയപാതയില്‍ ആംബുലന്‍സ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു. ഇച്ചിലങ്കോട് സ്വദേശി അശോക് (41) ആണ് മരിച്ചത്. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കാസര്‍കോട്ടേക്ക് മാറ്റുന്നതിനിടെയാണ് അപകടം.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അശോകിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അശോകിന്റെ ഭാര്യ പ്രതിഭ, സഹോദരന്‍ രാജേഷ്, രാജേഷിന്റെ ഭാര്യ, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്കുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.