കൊച്ചി: എറണാകുളം കാക്കൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിന് മുന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസില്‍ 30 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
പിറവത്ത് നിന്ന് കൂത്താട്ടുകുളത്തേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി.