എന്താല്ലേ!!! 'കുത്തിക്കുത്തി ചോദിച്ചാലും കമന്റില്ല!’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വാതുറക്കാതെ കെ.എം. ഷാജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താല്ലേ!!! ‘കുത്തിക്കുത്തി ചോദിച്ചാലും കമന്റില്ല!’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വാതുറക്കാതെ കെ.എം. ഷാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 02:00 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ അഭിപ്രായം പറയാൻ തയ്യാറാകാതെ മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും ‘കമന്റില്ല’ എന്ന ഒറ്റവാക്കിൽ ഉറച്ചുനിന്ന ഷാജി, ഒടുവിൽ തന്റെ അഭിപ്രായം സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു.

കാന്തപുരത്തിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിനുപോലും ഷാജിക്ക് മറുപടിയില്ല. പകരം, ‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’ എന്ന മറുപടി തന്നെ പലതവണ ആവർത്തിക്കുകയായിരുന്നു.

“കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ വ്യത്യസ്ത ധാരകളിലുള്ള ഒരുപാട് ആളുകളുണ്ട്. അവരോട് ചോദിച്ചാൽ മതി. ഞാൻ അതിനെക്കുറിച്ച് കമന്റ് ചെയ്യുന്നില്ല. ഞാൻ കമന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞാൽ അതിന്റെ അർഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്. എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ,” എന്നായിരുന്നു ഷാജിയുടെ പ്രതികരണം.

സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമായിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശം. സ്ത്രീകളെ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം.

സ്ത്രീകൾ പൊതുരംഗത്ത് എത്തിയാൽ നാശമുണ്ടാകുമെന്നും അതിനാലാണ് ഇസ്‌ലാം പർദാ സമ്പ്രദായം നിശ്ചയിച്ചിരിക്കുന്നതെന്നുമാണ് കാന്തപുരം പറഞ്ഞത്. മതപരമായ കാര്യങ്ങളിൽ പഠനം നടത്തിയവരെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ സമുദായത്തോട് പറയേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദികളിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്.

അതേസമയം, വിഷയത്തിൽ മുസ്‌ലിം ലീഗിന്റെ നിലപാട് എന്താണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.  സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു വാക്ക് പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ പോലും ഇത്രയും ആലോചിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഷ്‌ട്രീയ വിമർശകരുടെ ചോദ്യം.

Tags: K M SHAJIKanthapuram AP Aboobacker Musliyar
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies