സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2026, 08:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരണസംഖ്യ മൂന്നായി. സംഭവത്തില്‍ ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനാണ് നിലവില്‍ സര്‍ക്കാരിന്റെയും ഭരണകൂടത്തിന്റെയും ഏറ്റവും പ്രധാന പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രേഖാ ഗുപ്ത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പഴക്കമുള്ള കെട്ടിടത്തില്‍ നിര്‍മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നുവെന്നും ഇതിനിടെ ഖനന പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒരു തൂണിന് സ്ഥാനചലനം സംഭവിച്ചതാണ് കെട്ടിടം തകരാന്‍ കാരണമായതെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെട്ടിടത്തിന്റെ ഉടമയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ സംഭവത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും രേഖാ ഗുപ്ത വ്യക്തമാക്കി. കെട്ടിടത്തില്‍ പെയിങ് ഗസ്റ്റ് (പിജി) സംവിധാനം പ്രവര്‍ത്തിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില പരിശോധിക്കുന്നതിനൊപ്പം കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ ഏജന്‍സികളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലത്ത് ആവശ്യത്തിന് ഉദ്യോഗസ്ഥരും സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുള്ള കുറവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: strict actionDelhi CM Rekha GuptaNo one will be sparedSatya Niketan building collapse
Share
Tweet
SendShare

More News from this section

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

Latest News

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies