സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2026, 09:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം അതീവ ദുഃഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അധികൃതര്‍ നല്‍കിവരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ഡയറക്ടര്‍ ജനറല്‍ പിയൂഷ് ആനന്ദ് എന്നിവരുമായി അമിത് ഷാ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

നിലവില്‍ എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രണ്ട് സംഘങ്ങളെ അടിയന്തര ആവശ്യത്തിനായി സ്റ്റാന്‍ഡ്ബൈയില്‍ നിര്‍ത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 70 പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേക ഉപകരണങ്ങളും പരിശീലനം ലഭിച്ച നായകളെയും ഉപയോഗിക്കുന്നുണ്ട്. ലൈഫ് ഡിറ്റക്ടറുകള്‍, ഹൈഡ്രോളിക് ജാക്കുകള്‍, കട്ടിങ് ഉപകരണങ്ങള്‍, ഡയമണ്ട് ചെയിന്‍ സോ, പ്ലാസ്മ കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

എന്‍ഡിആര്‍എഫിന്റെ 16-ാം ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ സുനില്‍ സിങ്ങും ഓപ്പറേഷന്‍സ് ഡിഐജി സത്വീന്ദര്‍ സിങ് സൂഡനും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ദൃക്‌സാക്ഷികളില്‍നിന്നുള്ള വിവരങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ തന്നെ നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മരണസംഖ്യ മൂന്നായി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags: Narendra Modicondoles deathsDelhi building collapse
Share
Tweet
SendShare

More News from this section

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Latest News

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies