അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 09:10 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: അട്ടപ്പാടി പുതൂര്‍ ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ ലഭിച്ച സൂചന. ഞായറാഴ്ച ഉച്ചയോടെ കാലിമേക്കാനെത്തിയവരാണ് പുഴയോരത്ത് ഒഴുകിയെത്തി തങ്ങിക്കിടന്ന മൂന്ന് ചാക്കുകള്‍ കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫൊറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് ചാക്കുകളില്‍ മൃതദേഹാവശിഷ്ടങ്ങളുണ്ടെന്ന് കണ്ടെത്തിയത്.

രണ്ടാമത്തെ ചാക്കില്‍ ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മറ്റൊരു ചാക്കിലും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിലയിരുത്തല്‍. മൂന്ന് ദിവസം മുമ്പുവരെ പ്രദേശത്ത് ഭവാനിപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാകാം ചാക്കുകള്‍ പുഴയോരത്ത് അടിഞ്ഞതെന്നാണ് പോലീസ് കരുതുന്നത്.

മേഖലയിലും തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. മൃതദേഹങ്ങളുടെ തിരിച്ചറിയലും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നു. കൃത്യത്തിന് ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടാകാമെന്നാണ് പോലീസിന്റെ സംശയം. മൃതദേഹങ്ങള്‍ പൊതിഞ്ഞ് ചാക്കുകളില്‍ ഉപേക്ഷിച്ച രീതിയും മറ്റും കണക്കിലെടുത്താണ് ഈ നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതേദേഹങ്ങള്‍ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളിലാണെന്ന് പോലീസ് കണ്ടെത്തി.

ചാക്കുകള്‍ എവിടെനിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അഗളി ഡിവൈ.എസ്.പി. ആര്‍. അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഗളി സി.ഐ. സി. രതീഷും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് പരിശോധനാ ഫലങ്ങളും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Tags: attapadiMurderSackdead body foundinvestigating
Share
Tweet
SendShare

More News from this section

കയ്പമംഗലം അപകടം; മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറന്‍സിക് പരിശോധന

കേരളത്തില്‍ ചൂട് കനക്കുന്നു; താപനില 4 ഡിഗ്രി വരെ ഉയര്‍ന്നു, ഇന്നും നാളെയും ജാഗ്രത

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

Latest News

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies