കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 06:46 am IST
Facebook
Twitter
WhatsAppTelegram

തൃശൂര്‍: കയ്പമംഗലത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ വിമര്‍ശനങ്ങള്‍ നേതാക്കളുടെ ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ പ്രതിനിധികളെ അധികാരത്തിലെത്തിക്കുന്നത് കരാറുകാരെയോ മറ്റുള്ളവരെയോ പഴിചാരി ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനല്ലെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സംസ്ഥാന പോലീസും മോട്ടോര്‍ വാഹന വകുപ്പും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. റോഡിലെ സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈവേയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഇത്തരം വാഹനങ്ങള്‍ക്ക് 25,000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈവേയില്‍ ആവശ്യമായ ഡൈവേര്‍ഷന്‍ ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അനധികൃത പാര്‍ക്കിങ് തുടരുന്ന സാഹചര്യത്തില്‍ ഇനി കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കയ്പമംഗലം അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് കാരണമായ ലോറി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ നടപടി വലിയ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ മരണത്തില്‍ കുടുംബങ്ങള്‍ക്ക് എത്ര ധനസഹായം നല്‍കിയാലും നഷ്ടത്തിന് പകരമാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags: Suresh GopiKaipamangalam Accident
Share
Tweet
SendShare

More News from this section

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

Latest News

സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies