50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 11:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കാൻ അമൃത് ഫാർമസി പദ്ധതി നടപ്പാക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിപണി വിലയേക്കാൾ 50 ശതമാനം വരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാനാണ് തീരുമാനം.

സ്ഥിരമായി മരുന്നുകൾ വാങ്ങേണ്ടിവരുന്നവർക്ക് ചികിത്സാ ചെലവ് കുറയ്‌ക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭാ പരിധിയിലെ എല്ലാ വാർഡുകളിലുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനായി 1.5 കോടി രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്.

കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് ഏറെ ഗുണംചെയ്യുമെന്ന് മേയർ വി. വി രാജേഷ് പറഞ്ഞു. മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. കോർപ്പറേഷനു കീഴിൽ ഇത്തരം മെഡിക്കൽ സ്റ്റോറുകളും സ്കാനിങ് ഉപകരണങ്ങളും വരുന്നത്  ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറഞ്ഞ നിരക്കിൽ ലാബ് പരിശോധന; ഹിന്ദ് ലാബും
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകൾ ലഭ്യമാക്കുന്നതിനായി ഹിന്ദ് ലാബ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. നിലവാരമുള്ള പരിശോധനാ സൗകര്യങ്ങൾ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

സ്കാനിങ് സെന്ററും ഉടൻ
വിലകൂടിയ സ്കാനിങ് പരിശോധനകൾക്ക് ആശ്വാസമേകാൻ നഗരസഭയുടെ സ്കാനിങ് സെന്ററും ഉടൻ പ്രവർത്തനം ആരംഭിക്കും. നിലവിലെ വിപണി നിരക്കിന്റെ പകുതി വിലയിൽ സ്കാനിങ് സേവനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യപരിചരണം ജനങ്ങളിലേക്ക് എത്തിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.

Tags: mayorAmrit PharmacyAdv V V RajeshThiruvanthapuram corperationAmrith
Share
Tweet
SendShare

More News from this section

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കയ്പമംഗലം അപകടം; മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറന്‍സിക് പരിശോധന

കേരളത്തില്‍ ചൂട് കനക്കുന്നു; താപനില 4 ഡിഗ്രി വരെ ഉയര്‍ന്നു, ഇന്നും നാളെയും ജാഗ്രത

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

Latest News

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies