വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 01:23 pm IST
Facebook
Twitter
WhatsAppTelegram

വഡോദര: വികസിത ഭാരതത്തിലേക്കുള്ള യാത്രയ്‌ക്ക് കൂടുതല്‍ വേഗം പകരുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയില്‍ നടന്ന ‘നമോ ഫോര്‍ വികസിത് ഭാരത്’ പരിപാടിയില്‍ വന്‍ ജനക്കൂട്ടത്തിന്റെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ മൂന്ന് പ്രധാന ഭാഗങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു. 20,700 കോടിയിലേറെ രൂപ ചെലവില്‍ 326 റൂട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ഭാഗങ്ങളാണ് പൂര്‍ത്തിയായത്. സനന്ദ് (നോര്‍ത്ത്)-മകാര്‍പുര, ന്യൂ ഉംബര്‍ഗാവ്-ന്യൂ സഫാലെ, ന്യൂ സഫാലെ-ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍.

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ പദ്ധതി വര്‍ഷങ്ങളോളം ഫയലുകളില്‍ മാത്രം കറങ്ങിയെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. 2004ല്‍ പദ്ധതി ആലോചിച്ചെങ്കിലും 2014 വരെ കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് മോദിയുടെ വിമര്‍ശനം. 2006ല്‍ പദ്ധതി നടപ്പാക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിച്ചെങ്കിലും വര്‍ഷങ്ങളോളം പദ്ധതി മുന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു. ”ഏഴ്-എട്ട് വര്‍ഷം കൊണ്ട് ഒരു കിലോമീറ്റര്‍ പോലും പൂര്‍ത്തിയാക്കാനായില്ല” എന്നായിരുന്നു മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മോദിയുടെ വിമര്‍ശനം.

2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ പദ്ധതിക്ക് പുതിയ വേഗം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തന്നെ അയച്ച ജനങ്ങളാണ് തന്റെ പ്രവര്‍ത്തനരീതിയെ രൂപപ്പെടുത്തിയത്. ഗുജറാത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളും പാഠങ്ങളും രാജ്യത്തിന്റെ വികസനത്തിനായി ഡല്‍ഹിയിലെത്തിച്ചെന്നും മോദി പറഞ്ഞു.
വഡോദരയിലെ യുവാക്കളെയും പ്രത്യേകിച്ച് ജെന്‍ സി വിഭാഗത്തെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് പരിപാടിയെന്ന് പറഞ്ഞു.

വികസിത ഭാരതത്തിലേക്കുള്ള യാത്ര കൂടുതല്‍ വേഗത്തിലാക്കാനാണ് താന്‍ വഡോദരയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വളര്‍ച്ചയും വിവിധ മേഖലകളിലെ പങ്കാളിത്തവുമാണ് പരിപാടിയിലൂടെ ആഘോഷിക്കുന്നതെന്നും മോദി പറഞ്ഞു.

Tags: Narendra ModicommerceVadodarainaugurates freight corridor projectsbackbone of India's trade
Share
Tweet
SendShare

More News from this section

പള്ളിക്കടിയിൽ പുരാതന കിണർ; ‘സഹാറൻപൂരിൽ ക്ഷേത്രം’ വീണ്ടും ചർച്ചയിൽ, പുരാവസ്തു വകുപ്പിന്റെ പരിശോധന തുടരുന്നു

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം; കുരുംഗ് കുമേയില്‍ 2.9 തീവ്രത രേഖപ്പെടുത്തി; ആളപായമോ നാശനഷ്ടമോ ഇല്ല

ഭീഷണികളെ നിര്‍ണായകമായി നേരിടാന്‍ സായുധ സേനയ്‌ക്ക് ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്: രാജ്‌നാഥ് സിംഗ്

ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍; 1.10 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

ഒരു മണിക്കൂറില്‍ സീറ്റുകള്‍ മുഴുവന്‍ ബുക്ക്; മോദിയുടെ വഡോദര പരിപാടിക്ക് 42,000 പേര്‍ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റില്‍

ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

Latest News

അടിമുടി ദുരൂഹത; നികേഷോ അതോ ആൻറോയോ ആരാണ് മുതലാളി?? റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്; SFIO അന്വേഷണം വേണമെന്ന് ആവശ്യം

വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ബെര്‍ണി എക്ലെസ്റ്റോണിന്റെ കൈവശം രേഖകളില്ലാതെ ഷോട്ട്ഗണ്‍; വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്തു

അഷ്റഫ് മൗലവിക്ക് ജയിൽ തന്നെ; ചെയ്തുകൂട്ടിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ; പാലക്കാട് ശ്രീനിവാസൻ വധക്കേസ്: മൂന്ന് പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

23 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ കായിക താരങ്ങള്‍? 2027 ദക്ഷിണേഷ്യന്‍ ഗെയിംസിന് ക്ഷണം ഇന്ത്യ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

തൃക്കാക്കര മോര്‍ഫിങ് കേസ്: ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ്; ഒരാളില്‍ നിന്ന് 250 രൂപ വീതം ഈടാക്കിയെന്ന് പോലീസ്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies