'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത'; ബ്രിക്സ് അധ്യക്ഷപദവിയില്‍ ഇന്ത്യയുടെ നാല് മുന്‍ഗണനകള്‍ വ്യക്തമാക്കി മോദി
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത’; ബ്രിക്സ് അധ്യക്ഷപദവിയില്‍ ഇന്ത്യയുടെ നാല് മുന്‍ഗണനകള്‍ വ്യക്തമാക്കി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 04:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബ്രിക്സ് അധ്യക്ഷപദവിയില്‍ ഇന്ത്യ മുന്നോട്ടുവച്ച നാല് പ്രധാന മുന്‍ഗണനകള്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരതഎന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ബ്രിക്സ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയതെന്ന് 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസം മോദി പറഞ്ഞു. ആഗോള വെല്ലുവിളികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. അംഗരാജ്യങ്ങളുടെ പിന്തുണയോടെ പൊതുവായ കാഴ്ചപ്പാടുകളെ പ്രായോഗിക സഹകരണത്തിലേക്കും ‘വിന്‍-വിന്‍’ നേട്ടങ്ങളിലേക്കും മാറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്ത് സംഘര്‍ഷങ്ങളും പ്രതിസന്ധികളും തുടര്‍ച്ചയായി വര്‍ധിക്കുകയാണെന്നും ഇത് സാധാരണക്കാരുടെ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. മഹാമാരികള്‍, കാലാവസ്ഥാ ദുരന്തങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ ആഗോള പരസ്പരാശ്രിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രദേശത്തെ പ്രതിസന്ധി മറ്റ് മേഖലകളിലേക്കും വ്യാപിക്കാമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനായി ബ്രിക്സ് ഇന്റഗ്രേറ്റഡ് ഏര്‍ലി വാണിങ് സിസ്റ്റം രൂപീകരിക്കുന്നതില്‍ ധാരണയായതായി മോദി അറിയിച്ചു. ദുരന്തനിവാരണത്തിനായി ഏര്‍ലി വാണിങ് ഡാറ്റ ഇന്റഗ്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

സുസ്ഥിര വികസനത്തെക്കുറിച്ച് സംസാരിച്ച മോദി, വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരം വിരുദ്ധമായ ആശയങ്ങളല്ലെന്ന് വ്യക്തമാക്കി. പ്രകൃതിയെ മാതാവായി കാണുന്ന ഇന്ത്യന്‍ പാരമ്പര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ഊര്‍ജ സംവിധാനങ്ങളെ കൂടുതല്‍ വിശ്വസനീയവും കാര്യക്ഷമവും എല്ലാവര്‍ക്കും ലഭ്യവുമാക്കാന്‍ ബ്രിക്സ് ഡിജിറ്റല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ സ്മാര്‍ട്ട് ഗ്രിഡ്‌സ് ആന്‍ഡ് എനര്‍ജി സ്റ്റോറേജ് സഹായിക്കുമെന്ന് മോദി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ പരിസ്ഥിതി സൗഹൃദ കൃഷിരീതികളും പുനരുജ്ജീവന കൃഷിയും പ്രോത്സാഹിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. പരമ്പരാഗത അറിവും ആധുനിക ശാസ്ത്രവും സംയോജിപ്പിക്കുകയാണ് ലക്ഷ്യം.

Tags: Narendra Modibrics
Share
Tweet
SendShare

More News from this section

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

Latest News

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies