'നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം'; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 05:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഗോള തീരുമാനങ്ങളിലെ ഗ്ലോബല്‍ സൗത്തിന്റെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ സൗത്ത് ‘റൂള്‍-ടേക്കര്‍’ എന്ന നിലയില്‍ നിന്ന് ‘റൂള്‍-ഷേപ്പര്‍’ ആയി മാറണമെന്നും ആഗോള ഭരണസംവിധാനത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിലെ ‘ഇന്‍ക്ലൂസീവ് ഗ്ലോബല്‍ ഗവേണന്‍സ് ആന്‍ഡ് സ്‌ട്രെങ്തനിങ് മള്‍ട്ടിലാറ്ററലിസം’ സെഷനിലായിരുന്നു മോദിയുടെ പരാമര്‍ശം.

ആഗോള പ്രതിസന്ധികളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഗ്ലോബല്‍ സൗത്ത് തീരുമാനമെടുക്കുന്ന വേദികളില്‍ പിന്നിലാണെന്ന് മോദി ചൂണ്ടിക്കാട്ടി. നിലവിലെ ‘പ്രിവിലേജിന്റെ പിരമിഡ്’ ‘പങ്കാളിത്തത്തിന്റെ പ്ലാറ്റ്ഫോമായി’ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നത്തെ ആഗോള യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ആഗോള ഭരണസംവിധാനങ്ങള്‍ മാറണമെന്നും യുഎന്‍ രക്ഷാസമിതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഗ്ലോബല്‍ സൗത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രിക്സിലൂടെ ഗ്ലോബല്‍ സൗത്തിലെ യുവ നയതന്ത്രജ്ഞര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ചര്‍ച്ചാ വൈദഗ്ധ്യം, പ്രായോഗിക പരിശീലനം, നിയമപരമായ അറിവ് എന്നിവ നല്‍കാന്‍ കഴിയുമെന്നും മോദി പറഞ്ഞു. ഭാവിയെ രൂപപ്പെടുത്താനുള്ള അവകാശവും എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ലഭിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശബ്ദത്തില്‍ നിന്ന് സ്വാധീനത്തിലേക്ക്, പ്രത്യേക അവകാശത്തില്‍ നിന്ന് പങ്കാളിത്തത്തിലേക്ക്’ മാറണമെന്നും മോദി ആഹ്വാനം ചെയ്തു.

ആഗോള വ്യാപാരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കടല്‍യാത്രക്കാരുടെ സുരക്ഷയും മോദി ഉയര്‍ത്തിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളില്‍ കടല്‍യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനായി ‘സീഫാരേഴ്‌സ് എമര്‍ജന്‍സി സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക്’ രൂപീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ബ്രിക്സ് നേതാക്കളുടെ ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചാണ് സെഷന്‍ സമാപിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ പ്രഖ്യാപനം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ബ്രിക്സ് രാജ്യങ്ങള്‍ ആഹ്വാനം ചെയ്തു.

Tags: Narendra Modibrics summitGlobal southrule-taker to rule-shaper
Share
Tweet
SendShare

More News from this section

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

Latest News

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies