മക്കയ്ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 08:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം നടന്നെന്ന റിപ്പോര്‍ട്ടുകളില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സൗദിയുടെ പരമാധികാര പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങളെയും സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഭീഷണിയാകുന്ന നടപടികളെയും ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

”മക്കയ്‌ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് അഗാധമായ ആശങ്കയുണ്ട്. സൗദി അറേബ്യയുടെ പരമാധികാര പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങളെയും സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഭീഷണിയാകുന്ന നടപടികളെയും ഇന്ത്യ അപലപിക്കുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള നഗരമാണ് മക്കയെന്നതിനാല്‍ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി. മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച വൈകിട്ട് മക്കയുടെ തെക്ക് ഭാഗത്ത് സൗദി വ്യോമ പ്രതിരോധ സേന ഡ്രോണ്‍ തടഞ്ഞ് തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. മക്കയുടെ നിരോധിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പായിരുന്നു നടപടി.

ഡ്രോണ്‍ തകര്‍ന്നുവീണത് നഗരത്തിന് തെക്ക് ഭാഗത്താണെന്നും സൗദി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാല്‍ക്കി അറിയിച്ചു. ഡ്രോണ്‍ ഹൂതികള്‍ വിക്ഷേപിച്ചതാണെന്നാണ് സൗദി സഖ്യസേനയുടെ ആരോപണം. മക്കയുടെയും രണ്ട് പുണ്യപള്ളികളുടെയും തീര്‍ഥാടകരുടെയും സുരക്ഷ ‘റെഡ് ലൈന്‍’ ആണെന്നും അല്‍ മാല്‍ക്കി മുന്നറിയിപ്പ് നല്‍കി. 2017ലെ ബാലിസ്റ്റിക് മിസൈല്‍ സംഭവത്തിന് പിന്നാലെ മക്കയെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ഹൂതി ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മക്കയെയോ മറ്റ് പുണ്യസ്ഥലങ്ങളെയോ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികള്‍ നിഷേധിച്ചു. സൗദിയുടെ ആരോപണം തള്ളിയ ഹൂതി വക്താക്കള്‍ മക്കയെ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. സൗദി അറേബ്യയും ഹൂതി സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെയാണ് മക്കയ്‌ക്ക് സമീപത്തെ ഡ്രോണ്‍ സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങള്‍ക്കെതിരെ ഹൂതി ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ മക്ക ഉള്‍പ്പെടെയുള്ള മേഖലകളില്‍ സൗദി സുരക്ഷാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു.

Tags: meccadrone attackIndiacondems
Share
Tweet
SendShare

More News from this section

അയോധ്യയില്‍ എന്‍എസ്ജി റീജിയണല്‍ സെന്റര്‍; 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ യുപി മന്ത്രിസഭയുടെ അനുമതി

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം

Latest News

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies