സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 09:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളം പിറവത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുണ്‍ പ്രകാശ് (31) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അരുണ്‍ കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ പിറവം സ്നേഹഭവന്‍ റോഡിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറില്‍ ഇരിക്കുകയായിരുന്ന ജിഷ്ണു അരുണിനെ ഫോണില്‍ വിളിച്ചിരുന്നു.

അരുണും രണ്ട് സുഹൃത്തുക്കളും പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറില്‍ നിന്ന് പള്ളിക്കവലയിലേക്ക് പോകുന്നതിനിടെയാണ് ജിഷ്ണു പെട്രോള്‍ വാങ്ങിയതെന്നും പോലീസ് പറയുന്നു. പള്ളിക്കവലയില്‍ എത്തിയ സംഘം പിന്നീട് സ്നേഹഭവന്‍ റോഡിലേക്ക് പോയി. ഇവിടെവെച്ച് അരുണും ജിഷ്ണുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജിഷ്ണു പെട്രോള്‍ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് അരുണിന്റെ സുഹൃത്ത് ഗീവര്‍ഗീസ് പോലീസിന് നല്‍കിയ മൊഴി. പെട്രോള്‍ ശരീരത്തിലേക്ക് പടര്‍ന്നതിന് പിന്നാലെ തീപിടിക്കുകയായിരുന്നു.

തീ അണയ്‌ക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗീവര്‍ഗീസും പ്രഫുല്ലും ചേര്‍ന്നാണ് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ചത്. അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ചുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് നാട്ടുകാരില്‍നിന്ന് ലഭിക്കുന്ന വിവരം. കാരവന്‍ വാങ്ങി സിനിമാ മേഖലയിലെ ഓട്ടങ്ങളുമായി കഴിഞ്ഞിരുന്ന ജിഷ്ണു ഏതാനും മാസം മുന്‍പ് ഗള്‍ഫിലേക്ക് പോയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് മക്കളോടൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Tags: diedpetrol Attackhospitalized youth
Share
Tweet
SendShare

More News from this section

കൃഷിയിടത്തിലേക്ക് പോയി, തിരിച്ചെത്തിയില്ല; വെള്ളരിക്കുണ്ടില്‍ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

‘വീട് എന്റേതല്ല, 2022ല്‍ ബാങ്ക് ലേലം ചെയ്തു എന്ന് വാദം’; മദ്യക്കേസില്‍ ജാമ്യം തേടി ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയില്‍

‘കേരളത്തിന് രാമനുമായി ആഴത്തിലുള്ള ബന്ധം’; രാമകഥ അതിരുകള്‍ ഭേദിക്കുന്ന പാരമ്പര്യം: രാജ്നാഥ് സിങ്

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

Latest News

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

തായിഫ് വ്യോമതാവളത്തില്‍ ഇറ്റാലിയന്‍ യൂറോഫൈറ്ററിന് നേരെ ആക്രമണം; വിമാനം തകര്‍ന്നു, സൈനികര്‍ സുരക്ഷിതര്‍ എന്ന് റിപ്പോര്‍ട്ട്

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് സഞ്ചിത പ്രധാന്‍ ദെ; നന്ദിഗ്രാമില്‍ നിര്‍ണായക നീക്കം

ചിപ്പ് ഡിസൈന്‍ മുതല്‍ ഫാബ് വരെ; സെമികോണ്‍ 2.0യിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ കുതിപ്പ്, ഒരു ലക്ഷം കോടി നിക്ഷേപ പ്രതിബദ്ധത: അശ്വിനി വൈഷ്ണവ്

പശ്ചിമേഷ്യ മുതല്‍ ഊര്‍ജം വരെ; മോദിയും യുഎഇ പ്രസിഡന്റും ഫോണില്‍ ചര്‍ച്ച ചെയ്തത് സുപ്രധാന വിഷയങ്ങള്‍

18ല്‍ തുടങ്ങി, 41ലും തുടരുന്നു; റൊണാള്‍ഡോയ്‌ക്ക് വീണ്ടും പോര്‍ച്ചുഗല്‍ ജഴ്സി, നേഷന്‍സ് ലീഗ് ടീമില്‍

ഓസ്‌കാര്‍ 2027: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാത്തി ചിത്രം ‘ഗോന്ധല്‍’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies