49 പന്തില്‍ സെഞ്ചുറി! ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഷഫാലി
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

49 പന്തില്‍ സെഞ്ചുറി! ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഷഫാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2026, 01:49 pm IST
Facebook
Twitter
WhatsAppTelegram

നിസ്ഷിന്‍: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മ. ബംഗ്ലാദേശിനെതിരായ സെമിഫൈനലില്‍ 49 പന്തില്‍ സെഞ്ചുറി നേടിയ ഷഫാലി, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിക്ക് ഉടമയായി. ഷഫാലിയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവില്‍ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 49 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന ഷഫാലിയുടെ ഇന്നിങ്സില്‍ ഒന്‍പത് സിക്സും മൂന്ന് ഫോറും ഉള്‍പ്പെട്ടു. ഇതോടെ സ്വര്‍ണമെഡല്‍ പോരാട്ടത്തിലേക്ക് മുന്നേറാന്‍ ബംഗ്ലാദേശിന് 196 റണ്‍സാണ് വിജയലക്ഷ്യം.

മത്സരത്തില്‍ നേരത്തെ തന്നെ സ്മൃതി മന്ദാനയും റെക്കോര്‍ഡ് കുറിച്ചിരുന്നു. ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 100 സിക്സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് മന്ദാന സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തിനിടെ തന്നെ ഷഫാലി മന്ദാനയെ മറികടന്നു. വനിതാ ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമായി ഷഫാലി മാറി. 104 സിക്സുകളാണ് ഷഫാലിയുടെ പേരിലുള്ളത്. 2026ല്‍ വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഷഫാലി സ്വന്തമാക്കി.

ഈ വര്‍ഷം ഇതുവരെ 35 സിക്സുകളാണ് താരം നേടിയത്. 2024ല്‍ ചമാരി അത്തപത്തുവിന്റെ പേരിലുണ്ടായിരുന്ന 32 സിക്സുകളുടെ റെക്കോര്‍ഡാണ് ഷഫാലി മറികടന്നത്. 2026ലെ വനിതാ ടി20 റണ്‍വേട്ടയിലും ഷഫാലി മുന്നേറുകയാണ്. ഈ വര്‍ഷം 815 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കലണ്ടര്‍ വര്‍ഷത്തിലെ റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഷഫാലി. വോള്‍വാര്‍ട്ട് 824 റണ്‍സാണ് നേടിയിട്ടുള്ളത്. ഷഫാലിക്ക് പുറമെ സ്മൃതി മന്ദാന 18 പന്തില്‍ 37 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 പന്തില്‍ 40 റണ്‍സും നേടി. ബംഗ്ലാദേശിനായി സഞ്ജിദ അക്തര്‍ മെഘ്ല, മര്‍ഫ അക്തര്‍, നഹിദ അക്തര്‍, റബേയ ഖാത്തൂന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

മത്സരത്തില്‍ 196 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ 15 ഓവറില്‍ 81 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ഇന്ത്യ ഗോള്‍ഡ് മെഡല്‍ മാച്ചിലേക്ക് മുന്നേറുകയും ചെയ്തു. ബംഗ്ലാദേശിനായി ദിലാറ അക്തര്‍ 27 ആണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ദീപ്തി ശര്‍മയും നന്ദിനി ശര്‍മയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ശ്രീ ചരണി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

Tags: HistoryASIAN GAMEScenturyShafali Verma
Share
Tweet
SendShare

More News from this section

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

ടി20യില്‍ 15,000 റണ്‍സ്; ചരിത്രനേട്ടവുമായി ജോസ് ബട്ലര്‍, മറികടന്നത് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

Latest News

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് ഒരു ടിൻ മാത്രം, പ്രതിഷേധവുമായി ഭക്തർ

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും ഭീഷണിയും; ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ, മൊബൈൽ ഫോൺ പിടിച്ചെടുത്തു, ജാമ്യത്തിൽ വിട്ടു

ബാലരാമപുരത്ത് അഞ്ച് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, നെയ്യാറ്റിൻകര ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു

വാരണാസിയിൽ പുലർച്ചെ ഏറ്റുമുട്ടൽ; 30 ലക്ഷം രൂപ പാരിതോഷികമുള്ള നക്സൽ കമാൻഡർ ബൃജേഷ് ഗഞ്ചു കൊല്ലപ്പെട്ടു, എൻഐഎയും തിരഞ്ഞിരുന്ന പ്രതിയെന്ന് പൊലീസ്

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

ആറുമാസമായി റേഷൻ വാങ്ങിയില്ലേ? കാർഡ് ഡീആക്ടിവേറ്റ് ചെയ്യും; മൂന്ന് മാസത്തിനകം കെവൈസി പൂർത്തിയാക്കിയാൽ മാത്രം വീണ്ടും ആക്ടിവേറ്റ് ചെയ്യാം

തമിഴ്നാട് കോർപറേഷൻ ബസിടിച്ച് ഗുരുതര പരിക്ക്; അരക്കുതാഴെ തളർന്ന വിദ്യാർഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം, ആലപ്പുഴ എംഎസി ട്രൈബ്യൂണലിന്റെ വിധി

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies