ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 05:52 pm IST
Facebook
Twitter
WhatsAppTelegram

നഗോയ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ഹോക്കിയില്‍ ഗോള്‍മഴ പെയ്യിച്ച് ഇന്ത്യ. പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ 16-1ന് തകര്‍ത്താണ് ഇന്ത്യ വമ്പന്‍ ജയം സ്വന്തമാക്കിയത്. ജുഗ്രാജ് സിങ് നാല് ഗോളുമായി തിളങ്ങിയപ്പോള്‍ അഭിഷേകും ദില്‍പ്രീത് സിങ്ങും ഹാട്രിക് നേടി. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയെ 13-1ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടു. മന്ദീപ് സിങ്ങാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 10-ാം മിനിറ്റില്‍ ജുഗ്രാജ് സിങ്ങും 11-ാം മിനിറ്റില്‍ അഭിഷേക് നൈനും ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 3-0ന് മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ആക്രമണം കൂടുതല്‍ ശക്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ നാലാം ഗോള്‍ നേടി. പിന്നാലെ അഭിഷേകും ജുഗ്രാജും മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോളുകള്‍ കണ്ടെത്തി.

17-ാം മിനിറ്റില്‍ അഭിഷേകും 22-ാം മിനിറ്റില്‍ ജുഗ്രാജുമാണ് വലകുലുക്കിയത്. തുടര്‍ന്ന് സുഖ്ജീത് സിങ്ങും ദില്‍പ്രീത് സിങ്ങും ഗോള്‍ നേടിയതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 8-0ന് മുന്നിലെത്തി. ഇന്ത്യന്‍ മുന്നേറ്റനിരയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ശ്രീലങ്കയ്‌ക്ക് കാര്യമായ പ്രതിരോധം തീര്‍ക്കാനായില്ല. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ ഗോള്‍വേട്ട തുടര്‍ന്നു. മന്‍പ്രീത് സിങ്ങാണ് ക്വാര്‍ട്ടറിലെ ആദ്യ ഗോള്‍ നേടിയത്. 36-ാം മിനിറ്റില്‍ വിവേക് സാഗര്‍ പ്രസാദും 38-ാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങും ഗോള്‍ നേടി.

42-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ട ജുഗ്രാജ് ഹാട്രിക് പൂര്‍ത്തിയാക്കി. പിന്നാലെ ഹര്‍മന്‍പ്രീത് സിങ് മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ 13-0ന്റെ വന്‍ ലീഡിലെത്തി. നാലാം ക്വാര്‍ട്ടറിലും ഇന്ത്യയുടെ ആക്രമണത്തിന് കുറവുണ്ടായില്ല. അഭിഷേകും ദില്‍പ്രീതും തങ്ങളുടെ ഹാട്രിക് പൂര്‍ത്തിയാക്കി. ജുഗ്രാജ് സിങ് മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ശ്രീലങ്കയ്‌ക്കായി സുരേഷ് രത്‌നായകെയാണ് ആശ്വാസഗോള്‍ നേടിയത്. ഒടുവില്‍ 16-1ന്റെ വമ്പന്‍ ജയവുമായി ഇന്ത്യ മത്സരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ 29 ഗോളുകളാണ് ഇന്ത്യ ഇതോടെ നേടിയത്. ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.

2026 ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കി സ്വര്‍ണം നേടുന്ന ടീമിന് 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ടുള്ള യോഗ്യതയും ലഭിക്കും.

Tags: ASIAN GAMESindian hockey menwins over srilanka
Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി; ഹിമാന്‍ഷുവിനും റുദ്രാങ്ക്ഷിനും വ്യക്തിഗത മെഡല്‍

വിധി കണ്ണീരിലാക്കി, നേട്ടം ചരിത്രത്തില്‍; ഇന്ത്യയുടെ ആദ്യ എംഎംഎ മെഡല്‍ സുചിക തരിയാലിന്

Latest News

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies