ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 06:44 am IST
Facebook
Twitter
WhatsAppTelegram

ജയ്സാല്‍മീര്‍: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്ട് ഉപയോഗിച്ചെന്ന കേസില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. വിദേശനാണ്യ വിനിമയ ചട്ടമായ ഫെമയുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്‌സിആര്‍എ) രജിസ്ട്രേഷനില്ലാത്ത ബെല്‍ജിയന്‍ സംഘടനയില്‍ നിന്ന് ജയ്സാല്‍മീര്‍ സ്വദേശി ദേവു റാം അനധികൃതമായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ദേവു റാമും ഇയാളുടെ സഹായി ഗ്യാന്‍ ചന്ദും ചേര്‍ന്ന് 5.10 കോടി രൂപ ഇത്തരത്തില്‍ സ്വീകരിച്ചതായാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.

വിദ്യാഭ്യാസ സേവനം, സാംസ്‌കാരിക പ്രവര്‍ത്തനം, കുടുംബ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് ഇഡി പറയുന്നത്. എന്നാല്‍, ജയ്സാല്‍മീറിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ മതപ്രചാരണത്തിനും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ബാങ്കുകള്‍ ഇടപാടുകള്‍ തടയാന്‍ തുടങ്ങിയതോടെ മറ്റ് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം കൈമാറാനും ശ്രമം നടന്നതായി ഇഡി വ്യക്തമാക്കി. ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അമര്‍ എഎസ്ബിഎല്‍’ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയില്‍ നിന്നാണ് പ്രധാനമായും പണം എത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ജോസ് ഗോഫിനെറ്റും മകന്‍ സാലിയന്‍ ഗോഫിനെറ്റുമാണ് സംഘടനയ്‌ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വര്‍ഷത്തില്‍ രണ്ടോ മൂന്നോ ആഴ്ച ജയ്സാല്‍മീറില്‍ എത്തുന്ന ഇവര്‍ പ്രദേശവാസികളെയും കുട്ടികളുടെ മാതാപിതാക്കളെയും കാണുകയും മതപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായും ഇഡി ആരോപിക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണെന്ന് കാണിച്ചാണ് ദേവു റാം വിദേശ ഫണ്ട് സ്വീകരിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കും പണം ഉപയോഗിച്ചെന്നാണ് ഇഡിയുടെ ആരോപണം.

ഇടപാടുകളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയാണ് അക്കൗണ്ടില്‍ നിന്ന് ഏകദേശം 2.60 കോടി രൂപ പണമായി പിന്‍വലിച്ചതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Tags: rajasthanfcraed raidForeign Contribution Regulation Actcommunal conversationbelgium fund
Share
Tweet
SendShare

More News from this section

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

Latest News

കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്, നാളെ 8 ജില്ലകളില്‍ ജാഗ്രത

വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies