ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 10:47 am IST
Facebook
Twitter
WhatsAppTelegram

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ഇനത്തില്‍ സത്‌നാം സിങ്-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലം സ്വന്തമാക്കി. നഗരഗാവ ഇന്റര്‍നാഷണല്‍ റെഗാട്ട കോഴ്‌സില്‍ നടന്ന മത്സരത്തില്‍ 6:13.25 സമയത്തിലാണ് ഇന്ത്യന്‍ ജോഡി ഫിനിഷ് ചെയ്തത്. ചൈനയുടെ സൂഡി യി-യിഡെ നീ സഖ്യം 6:09.77 സമയത്തില്‍ സ്വര്‍ണം നേടി. ഉസ്‌ബെക്കിസ്ഥാന്റെ പാവല്‍ സോറിന്‍-മെഖ്‌റോജ്‌ബെക് മമത്കുലോവ് സഖ്യം 6:10.49 സമയത്തില്‍ വെള്ളിയും സ്വന്തമാക്കി. 1000 മീറ്റര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. ചൈനയ്‌ക്കും ഉസ്‌ബെക്കിസ്ഥാനുമായിരുന്നു മുന്നില്‍.

എന്നാല്‍ മത്സരം അവസാനത്തിലേക്ക് കടന്നതോടെ സത്‌നാം-സല്‍മാന്‍ സഖ്യം വേഗം കൂട്ടി. അവസാന 500 മീറ്ററില്‍ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. അവസാന ഘട്ടത്തില്‍ എതിരാളികള്‍ ശക്തമായി തിരിച്ചെത്തിയതോടെ ഇന്ത്യയ്‌ക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടിവന്നു. എങ്കിലും മികച്ച പോരാട്ടത്തിനൊടുവില്‍ രാജ്യത്തിനായി വെങ്കല മെഡല്‍ ഉറപ്പാക്കുകയായിരുന്നു ഇന്ത്യന്‍ സഖ്യം. ഈ മെഡല്‍ സത്‌നാം സിങ്ങിന്റെ കരിയറിലെ രണ്ടാമത്തെ പ്രധാന ഏഷ്യന്‍ മെഡല്‍ കൂടിയാണ്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

2023ല്‍ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷന്മാരുടെ ക്വാഡ്രപ്പിള്‍ സ്‌കള്‍സ് ടീമിലും സത്‌നാം അംഗമായിരുന്നു. അന്ന് മത്സരത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിട്ടും ശക്തമായി തിരിച്ചെത്തി രാജ്യത്തിനായി മെഡല്‍ ഉറപ്പാക്കുന്നതില്‍ സത്‌നാം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ അമേഠി ജില്ലക്കാരനായ സല്‍മാന്‍ ഖാനും ഇന്ത്യന്‍ തുഴച്ചില്‍ രംഗത്തെ ശ്രദ്ധേയ താരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമില്‍ (ഉള്‍പ്പെട്ടിട്ടുള്ള സല്‍മാന് ഉന്നതതല പരിശീലനവും കായിക സാങ്കേതിക പിന്തുണയും ലഭിക്കുന്നുണ്ട്.

Tags: salman khanBronzeASIAN GAMESrowingSatnam SIngh
Share
Tweet
SendShare

More News from this section

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

‘അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ ഫിക്‌സ് ചെയ്തു, 3 കോടി നേടി’; സിഎസ്‌കെ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മുന്‍ രഞ്ജി താരം രചിത് ഭാട്ടിയ

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

Latest News

സെപ്റ്റംബർ ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

നിയമസഭയ്‌ക്ക് തൊട്ടടുത്തുളള ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം

ഫാഷൻ ഡിസൈനറാണെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു; നടത്തിയത് എംഡിഎ വിൽപ്പന; രണ്ട് യുവാക്കൾ അറസ്റ്റിൽ

ചിന്നക്കനാലില്‍ വീണ്ടും ആനദൗത്യം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടിവച്ച് പിടികൂടാന്‍ നീക്കം

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്ന രണ്ട്തൊ ഴിലാളികളെ രക്ഷപ്പെടുത്തി

യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബര്‍ 25ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; മാവേലി ഉള്‍പ്പെടെ 3 ട്രെയിനുകള്‍ കോട്ടയം വഴി

ശബരിമലയിലെ സ്വര്‍ണത്തില്‍ വീണ്ടും ദുരൂഹത; 55.72 പവന്‍ കിരീടം കാണാനില്ല, സ്‌ട്രോങ് റൂമില്‍ മുക്കുപണ്ടം!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies