സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2026, 02:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സത്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ തേടിപ്പോകുന്ന ഫാന്റസി ത്രില്ലർ ചിത്രം ‘മായൻന്റെ ചിത്രീകരണം പൂർത്തിയായി. വിപരീതമായ ആചാരക്രമങ്ങളുടെയും അവയ്‌ക്ക് പിന്നിലെ നിഗൂഢതകളുടെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണിത്. കളങ്കാവിൽ എന്ന ചിത്രത്തിലൂടെ നിരവധി മുൻവിധികളെ തകിടം മറിച്ച് ശ്രദ്ധ നേടിയ സംവിധായകൻ ജിതിൻ കെ. ജോസ് ആണ് ‘മായൻ’ ഒരുക്കുന്നത്.

മാജിക് മൂൺ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഓർഡിനറി, അനാർക്കലി എന്നീ വിജയചിത്രങ്ങൾക്ക് ശേഷം രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘മായൻ’.

യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡ്, ഡെൻമാർക്ക് എന്നിവിടങ്ങളിലും കേരളത്തിലെ കുട്ടിക്കാനം, വാഗമൺ, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഡിസംബർ മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.

പ്രേക്ഷകരുടെ സാധാരണ ആസ്വാദന നിലവാരത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്. എന്നാൽ പ്രമേയത്തിന്റെ ഗൗരവത്തിനൊപ്പം മികച്ചൊരു എന്റർടെയ്‌നർ ഒരുക്കാനുള്ള ശ്രമമാണ് സംവിധായകൻ ജിതിൻ കെ. ജോസ് നടത്തുന്നത്.

ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരിച്ച മുഖത്തിനുള്ളിൽ നിഗൂഢതയുടെ ഭാരം പേറുന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചരിത്രത്താളുകളിലേക്ക് കഠാര കുത്തിയിറക്കുന്ന ഭാവത്തിലുള്ള ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

കത്തനാർ എന്ന ചിത്രത്തിന് ശേഷം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറെ പരിശ്രമിച്ചാണ് ‘മായൻ’ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ വ്യക്തമാക്കിയിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഖിൽ ശ്രീനിവാസ് കോ-ഡയറക്ടറാണ്.

വിജയ് ബാബു, നൈല ഉഷ, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

വിജയ് ബാബു, നൈല ഉഷ, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംഗീതം: മുജീബ് മജീദ്
ഛായാഗ്രഹണം: ഫൈസൽ അലി
എഡിറ്റിംഗ്: പ്രവീൺ കുമാർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രോഹിത് ആർ. നായർ
കലാസംവിധാനം: സുനിൽ ദാസ്
മേക്കപ്പ്: അമൽ ചന്ദൻ
കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്
സ്റ്റിൽസ്: സിനറ്റ് സേവ്യർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി. ബോസ്
പ്രൊഡക്ഷൻ മാനേജർ: പീറ്റർ അർത്തുങ്കൽ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ: എബി ബെന്നി, കിരൺ കാന്ത്
കൺട്രോളർ: ദീപക് പരമേശ്വരൻ
പി.ആർ.ഒ: വാഴൂർ ജോസ്

Tags: cinema
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies