ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം. അഭിജിത്ത് ദീപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെയാണ് ഡൽഹി കന്റോൺമെന്റ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്.
അടുത്ത ഒരു വർഷത്തേക്ക് സമാധാനത്തിനും പൊതുശാന്തിക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയോടെയാണ് മോചനം. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകുന്ന ബോണ്ടും നേതാക്കൾ ഒപ്പിട്ടുനൽകി. ഇതോടെ കോടതിയുടെ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 126, 170 വകുപ്പുകൾ പ്രകാരമായിരുന്നു മുൻകരുതൽ അറസ്റ്റ് എന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.
ശനിയാഴ്ച ഡൽഹിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്..















