ശ്രീനഗര്: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില് നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷാസേനയും ഭീകരരെന്ന് സംശയിക്കുന്നവരും തമ്മില് ഏറ്റുമുട്ടല്. കെരാന് സെക്ടറിലെ ജുംഗുണ്ട് മേഖലയില് ശനിയാഴ്ച പുലര്ച്ചെ മൂന്നോടെയാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലില് രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചതായാണ് റിപ്പോര്ട്ടുകള്. അതിര്ത്തിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയില്പ്പെട്ടതിനെത്തുടര്ന്ന് ജാഗ്രതയിലായിരുന്ന സൈനികര് സംഘത്തെ തടയാന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇരുവിഭാഗവും തമ്മില് വെടിവയ്പുണ്ടായതായി അധികൃതര് അറിയിച്ചു. തുടര്ന്ന് മേഖലയില് സുരക്ഷാസേന തെരച്ചില് ശക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മൂന്നോ നാലോ പേര് അടങ്ങുന്ന സംഘമാണ് നിയന്ത്രണരേഖയ്ക്ക് സമീപം നീങ്ങിയതെന്നാണ് പ്രാഥമിക വിവരം. ഇവര് നുഴഞ്ഞുകയറാന് ശ്രമിച്ചവരാണോയെന്നും ആരെങ്കിലും നിയന്ത്രണരേഖ കടന്നിട്ടുണ്ടോയെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ കൂടുതല് വിവരങ്ങള് ശേഖരിക്കുന്നതിനായി സുരക്ഷാസേന പ്രദേശത്ത് പരിശോധന തുടരുകയാണ്. മലനിരകളും ഒറ്റപ്പെട്ട പ്രദേശങ്ങളും ഉള്പ്പെടുന്ന മേഖലയിലെ പരിമിതമായ ആശയവിനിമയ സൗകര്യങ്ങള് വിവരശേഖരണത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്.















