തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ പുതിയ മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം ക്ഷേത്രത്തിലെ മേല്ശാന്തിയായി എ. ദാമോദരന് നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരുവനന്തപുരം അരീക്കര സ്വദേശിയാണ് സുബ്രഹ്മണ്യന് നമ്പൂതിരി. നിലവില് പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
നറുക്കെടുപ്പിന്റെ ആദ്യ റൗണ്ടില് മൂന്നാമനായാണ് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ പേര് ലഭിച്ചത്. മാളികപ്പുറം മേല്ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ. ദാമോദരന് നമ്പൂതിരി കോഴിക്കോട് വടകര സ്വദേശിയാണ്. നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും പുതിയ മേല്ശാന്തിമാരായി തിരഞ്ഞെടുത്തത്.















