കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍
Sunday, November 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 07:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സംരക്ഷിത ഇനം തത്തകളെ അനധികൃതമായി കടത്തുകയും വില്‍പ്പനയ്‌ക്ക് എത്തിക്കുകയും ചെയ്ത അന്തര്‍സംസ്ഥാന സംഘം പിടിയില്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വനംവകുപ്പും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബിഹാര്‍ സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 650 ജീവനുള്ള തത്തകളെ കണ്ടെത്തി. മുഹമ്മദ് നസീര്‍ (19), അഫ്താബ് (25), മുഹമ്മദ് ഷമീം (53) എന്നിവരാണ് പിടിയിലായത്. വാരണാസി സര്‍ക്കിളിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നായിരുന്നു പരിശോധന.

സംശയത്തെ തുടര്‍ന്ന് പിക്കപ്പ് വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് പക്ഷികളെ കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന ഏഴ് ഇരുമ്പ് കൂടുകളിലും രണ്ട് ബാഗുകളിലുമായാണ് 650 തത്തകളെ ഒളിപ്പിച്ചിരുന്നത്. ഇതില്‍ 60 അലക്‌സാണ്ട്രിയന്‍ പാരക്കീറ്റുകളും 590 മറ്റ് ഇനം തത്തകളും ഉള്‍പ്പെടുന്നു. ചോദ്യം ചെയ്യലില്‍ മിര്‍സാപൂര്‍, ചന്ദൗലി വനമേഖലകളിലെ വേട്ടക്കാരില്‍ നിന്നാണ് പക്ഷികളെ വാങ്ങിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. വിവിധ നഗരങ്ങളിലേക്ക് തത്തകളെ എത്തിച്ച് വില്‍ക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വാരണാസി ഫോറസ്റ്റ് റേഞ്ച് ഇന്‍ചാര്‍ജ് രാജ്കുമാര്‍ ഗൗതം, ഡെപ്യൂട്ടി റീജിയണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ ബല്‍വന്ത്, ഫോറസ്റ്റ് ഗാര്‍ഡ് അല്‍ക്ക ചൗരസ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. 1972ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇനങ്ങളാണ് പിടിച്ചെടുത്ത തത്തകളെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ നിയമത്തിലെ 2, 9, 39, 48(എ), 48(ബി), 49, 50, 51 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: special task forceParrot Smuggling650 Parrots RescuedWildlife Trafficking IndiaVaranasi Forest DepartmentWildlife Protection Act 1972.
Share
Tweet
SendShare

More News from this section

സ്വര്‍ണം വാങ്ങുന്നത് കുറയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി

എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി, തുടര്‍ച്ചയായ മൂന്നാം വര്‍ഷം; അനുമതി നല്‍ക കേന്ദ്ര വ്യോമയാന മന്ത്രി

അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

Latest News

ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍

മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം

കൃഷ്ണന്‍കുട്ടി വധക്കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിനേഷിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ഭദ്രപക്ഷം സെമിനാർ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വാഹന ലൈസൻസിന് കർശന വ്യവസ്ഥ വേണമെന്ന് ബി. സന്ധ്യ

കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഋഷഭ് പന്ത്; 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

136, 98, 85, 80, 55*……, ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടോപ് 5! ആദ്യമായി അഞ്ച് ബാറ്റര്‍മാര്‍ക്കും അര്‍ധസെഞ്ച്വറി; ചരിത്ര നേട്ടം

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies