ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍
Sunday, November 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 10:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവിന് കാരണം ദേവസ്വം ബോര്‍ഡിന്റെ ആസൂത്രണത്തിലെ പാളിച്ചകളും അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂ സംവിധാനവുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. ഭക്തരുടെ എണ്ണം കുറഞ്ഞതില്‍ അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്കും സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകളും സാധാരണ തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

ടൂറിസ്റ്റ് കമ്പനികളും ഏജന്‍സികളും വന്‍തോതില്‍ ബുക്കിംഗ് സ്ലോട്ടുകള്‍ കൂട്ടത്തോടെ കൈവശപ്പെടുത്തുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭക്തര്‍ സന്നിധാനത്ത് എത്താതിരുന്നാല്‍ തിരക്കില്ലാതെ കാര്യങ്ങള്‍ സുഗമമായി നടത്താമെന്ന നിലപാടാണ് അധികൃതരുടേതെന്ന് കുമ്മനം വിമര്‍ശിച്ചു. നിലയ്‌ക്കലിലെ ബുക്കിംഗ് കൗണ്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ ജിയോടാഗ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി നിലയ്‌ക്കല്‍ മേഖലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സ്വന്തം മൊബൈല്‍ ഫോണിലൂടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്‌പോട്ട് ബുക്കിംഗ് നടത്താനുള്ള സൗകര്യം ഒരുക്കണം. നിലവിലുള്ള കൗണ്ടറുകള്‍ക്ക് പുറമെ കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ്, പാസ് പരിശോധനാ കൗണ്ടറുകളും തുറക്കണം.

ഓണ്‍ലൈന്‍ സ്ലോട്ട് ലഭിക്കാതെ എത്തുന്ന ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍, വയോധികര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ വേണമെന്നും കുമ്മനം ആവശ്യപ്പെട്ടു. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിലെ ക്വാട്ട സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സ്ലോട്ടുകളും ഒരുമിച്ച് അനുവദിക്കുന്നതിന് പകരം ദര്‍ശന തീയതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഘട്ടംഘട്ടമായി ബുക്കിംഗ് തുറക്കണം. യാത്ര ഒഴിവാക്കുന്നവരുടെ സ്ലോട്ടുകള്‍ സമയബന്ധിതമായി റദ്ദാക്കി മറ്റ് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ സ്‌പോട്ട് ബുക്കിംഗ് വഴിയോ ലഭ്യമാക്കുന്ന സ്വയംനിയന്ത്രിത സംവിധാനവും നടപ്പാക്കണം. അവസാന നിമിഷത്തെ ബുക്കിംഗ് റദ്ദാക്കലുകള്‍ നിയന്ത്രിക്കാന്‍ സമയപരിധി നിശ്ചയിക്കണം.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബുക്കിംഗ് റദ്ദാക്കിയവര്‍ക്ക് നിശ്ചിത ദിവസത്തേക്ക് വീണ്ടും ബുക്ക് ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കുമ്മനം നിര്‍ദേശിച്ചു. ടൂറിസ്റ്റ് ഏജന്‍സികള്‍ നടത്തുന്ന കൂട്ടബുക്കിംഗുകളും വ്യാജ ബുക്കിംഗുകളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ സ്ലോട്ടുകള്‍ തുറക്കുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തണം. സെര്‍വര്‍ തകരാറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ ബുക്കിംഗ് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Tags: kummanam rajashekaranDewasom Boarddigital spot bookinggeotag
Share
Tweet
SendShare

More News from this section

മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം

കൃഷ്ണന്‍കുട്ടി വധക്കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിനേഷിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ഭദ്രപക്ഷം സെമിനാർ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വാഹന ലൈസൻസിന് കർശന വ്യവസ്ഥ വേണമെന്ന് ബി. സന്ധ്യ

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ, വിജയി പത്തനംതിട്ടയില്‍

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

Latest News

ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍

സ്വര്‍ണം വാങ്ങുന്നത് കുറയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി

എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി, തുടര്‍ച്ചയായ മൂന്നാം വര്‍ഷം; അനുമതി നല്‍ക കേന്ദ്ര വ്യോമയാന മന്ത്രി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഋഷഭ് പന്ത്; 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

136, 98, 85, 80, 55*……, ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടോപ് 5! ആദ്യമായി അഞ്ച് ബാറ്റര്‍മാര്‍ക്കും അര്‍ധസെഞ്ച്വറി; ചരിത്ര നേട്ടം

അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies