എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, November 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 09:32 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവിതരണത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നെങ്കിലും രാജ്യത്ത് വലിയ പാചകവാതക പ്രതിസന്ധി ഒഴിവാക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍പിജി ക്ഷാമമുണ്ടാകുമെന്നും വീടുകളില്‍ പാചകം മുടങ്ങുമെന്നും പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര പ്രത്യക്ഷപ്പെടുമെന്നും ചിലര്‍ പ്രവചിച്ചിരുന്നെങ്കിലും അത്തരമൊരു സാഹചര്യം രാജ്യത്തുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതക വിതരണത്തിലെ ആശങ്കകള്‍ക്കിടെ പിഎന്‍ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) കണക്ഷനുകള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.

ലഖ്നൗവില്‍ നടന്ന അഞ്ചാമത് ദേശീയ കൗശല്‍ ദീക്ഷാന്ത് സമാരോഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്‍പിജി കപ്പല്‍ ഗതാഗതത്തെച്ചൊല്ലി ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ പ്രതിദിനം കുറഞ്ഞത് ഒരു ലക്ഷം പിഎന്‍ജി കണക്ഷനുകള്‍ നല്‍കണമെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്ന് മോദി പറഞ്ഞു. എന്നാല്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടും പ്രതിദിന കണക്ഷനുകളുടെ എണ്ണം 15,00020,000 കടക്കാത്തത് എന്തുകൊണ്ടാണെന്ന് ഉദ്യോഗസ്ഥരോട് പലതവണ ചോദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. പ്ലംബര്‍മാരുടെ കുറവാണ് പ്രധാന തടസ്സമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. രാജ്യത്ത് പ്ലംബര്‍മാരുടെ വലിയ ആവശ്യകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തൊഴില്‍ നൈപുണ്യത്തിന്റെ പ്രാധാന്യവും ഇതിലൂടെ വ്യക്തമാകുന്നതായി പറഞ്ഞു.

പാചകവാതക ലഭ്യതയെക്കുറിച്ച് ആശങ്ക പരത്തിയവരുടെ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായില്ലെന്നും മോദി പരിഹസിച്ചു. അടുക്കളകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും പാചകവാതകം കിട്ടാതെ വരുമെന്നും ഇന്ധനം നിറയ്‌ക്കാന്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെടുമെന്നും പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്സഭാംഗം എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചടങ്ങിനെത്തിയ യുവാക്കളെ സ്വാഗതം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Narendra ModiLUCKNOWlgp gas
Share
Tweet
SendShare

More News from this section

സ്വര്‍ണം വാങ്ങുന്നത് കുറയ്‌ക്കാന്‍ പറഞ്ഞപ്പോള്‍ ജനം അനുസരിച്ചു; വില കുറഞ്ഞു, പണം ലാഭിച്ചെന്ന് ആളുകള്‍ പറയുന്നു: പ്രധാനമന്ത്രി മോദി

കൂടുകളിലും ബാഗുകളിലുമായി 650 തത്തകള്‍! അന്തര്‍സംസ്ഥാന വന്യജീവി കടത്ത് സംഘം പിടിയില്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി, തുടര്‍ച്ചയായ മൂന്നാം വര്‍ഷം; അനുമതി നല്‍ക കേന്ദ്ര വ്യോമയാന മന്ത്രി

അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

Latest News

ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്റെ വീഴ്ച; വെര്‍ച്വല്‍ ക്യൂ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് കുമ്മനം രാജശേഖരന്‍

എല്‍പിജി ക്ഷാമവും പെട്രോള്‍ പമ്പുകളിലെ നീണ്ട നിരയും ഉണ്ടായില്ല; പ്രതിസന്ധി മറികടന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി

മെര്‍ക്കുറി ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം

കൃഷ്ണന്‍കുട്ടി വധക്കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിനേഷിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ഭദ്രപക്ഷം സെമിനാർ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വാഹന ലൈസൻസിന് കർശന വ്യവസ്ഥ വേണമെന്ന് ബി. സന്ധ്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഋഷഭ് പന്ത്; 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

136, 98, 85, 80, 55*……, ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടോപ് 5! ആദ്യമായി അഞ്ച് ബാറ്റര്‍മാര്‍ക്കും അര്‍ധസെഞ്ച്വറി; ചരിത്ര നേട്ടം

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies