ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാനുള്ള അനുമതി തുടരും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള അനുമതി നല്‍കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും മന്ത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു.
അയ്യപ്പഭക്തരുടെ വിശ്വാസവും ആചാരങ്ങളും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആചാരമാണ് ശബരിമല തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് ഏന്തുന്നതെന്നും ഭക്തരുടെ വികാരങ്ങള്‍ മാനിച്ചാണ് വിമാനത്തിന്റെ ക്യാബിനില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാനുള്ള അനുമതി തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Swamiye Saranam Ayyappa! 🙏
The carrying of sacred Irumudi Kettu by Sabrimala pilgrims is a centuries-old tradition that has deep faith and devotion.
Respecting the sentiments, I am happy to share that the permission for devotees to carry their Irumudi Kettu in the aircraft cabin has been continued for the third consecutive year.
It has been ensured that the necessary instructions are issued to all concerned authorities, including BCAS, CISF and airport operators, so that our Ayyappa devotees can undertake their pilgrimage with ease and without any inconvenience.
May Lord Ayyappa’s blessings be with everyone undertaking this sacred journey.
స్వామియే శరణం అయ్యప్ప
శబరిమలై అయ్యప్ప స్వామి భక్తులు పవిత్రమైన ఇరుముడిని తమ వెంట తీసుకెళ్లడం శతాబ్దాలుగా కొనసాగుతున్న భక్తి సంప్రదాయం.
భక్తుల మనోభావాలను గౌరవిస్తూ, విమానాల్లో ఇరుముడిను క్యాబిన్లో తీసుకెళ్లేందుకు అనుమతులను వరుసగా మూడో ఏడాది కూడా కొనసాగిస్తున్నామని తెలియజేయడానికి సంతోషిస్తున్నాను.
అయ్యప్ప భక్తులు తమ పవిత్ర యాత్రను ఎలాంటి ఇబ్బందులు లేకుండా సాఫీగా కొనసాగించేందుకు బీసీఏఎస్, సీఐఎస్ఎఫ్, విమానాశ్రయ నిర్వాహకులతో సహా సంబంధిత అధికారులందరికీ అవసరమైన సూచనలు జారీ చేయడం జరిగింది.
పవిత్రమైన ఈ యాత్రను చేపడుతున్న ప్రతి ఒక్కరిపై ఆ అయ్యప్ప స్వామి ఆశీస్సులు ఉండాలని మనస్ఫూర్తిగా కోరుకుంటున్నాను.
— Ram Mohan Naidu Kinjarapu (@RamMNK) November 21, 2026
തീര്‍ഥാടകര്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്), കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്), വിമാനത്താവള നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ക്കാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ കൈമാറിയത്.
അയ്യപ്പഭക്തര്‍ക്ക് വിമാനയാത്രയ്‌ക്കിടെ ഇരുമുടിക്കെട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തടസ്സമില്ലാതെ നടപ്പാക്കുകയാണ് ലക്ഷ്യം. ശബരിമല തീര്‍ഥാടന കാലത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് കേന്ദ്രത്തിന്റെ തീരുമാനം ഏറെ ആശ്വാസമാകും.















