നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി; അധികാരമേറ്റശേഷമുള്ള ആദ്യ സന്ദർശനം, തിങ്കളാഴ്ച മോദിയുമായി നിർണായക കൂടിക്കാഴ്ച
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി; അധികാരമേറ്റശേഷമുള്ള ആദ്യ സന്ദർശനം, തിങ്കളാഴ്ച മോദിയുമായി നിർണായക കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 10:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി. ഞായറാഴ്ച ഉച്ചയോടെ ന്യൂഡൽഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഈ വർഷം മാർച്ചിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച വൈകിട്ട് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

നേപ്പാളുമായുള്ള സവിശേഷ സൗഹൃദബന്ധം ഇന്ത്യ ഏറെ വിലമതിക്കുന്നതാണെന്ന് കൂടിക്കാഴ്ചയ്‌ക്കുശേഷം ജയശങ്കർ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്കാണ് സന്ദർശനത്തിൽ പ്രാധാന്യം നൽകുന്നത്.

തിങ്കളാഴ്ച രാഷ്‌ട്രപതി ഭവനിൽ ബാലേന്ദ്ര ഷായ്‌ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് ആദരമർപ്പിക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകളും നിശ്ചയിച്ചിട്ടുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യ-നേപ്പാൾ ബന്ധങ്ങളുടെ വിവിധ മേഖലകൾ ഇരുനേതാക്കളും ചർച്ച ചെയ്യും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലും അഭിപ്രായങ്ങൾ കൈമാറും. പൂർത്തിയായ നിരവധി പദ്ധതികൾ മോദിയും ബാലേന്ദ്ര ഷായും വെർച്വലായി ഉദ്ഘാടനം ചെയ്യും. പുതിയ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങുകളിലും ഇരുനേതാക്കളും പങ്കെടുക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി രേഖകളും ധാരണാപത്രങ്ങളും ഒപ്പുവെച്ച് കൈമാറുമെന്നാണ് പ്രതീക്ഷ.

നേപ്പാളിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലേന്ദ്ര ഷായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ക്ഷണം നേപ്പാൾ സ്വീകരിച്ചതോടെയാണ് സന്ദർശനത്തിന് വഴിയൊരുങ്ങിയത്. ബാലേന്ദ്ര ഷായുടെ ആദ്യ വിദേശ ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. ഇരുനേതാക്കളും ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

സാമ്പത്തിക വളർച്ച, സാമൂഹിക വികസനം, അടിസ്ഥാനസൗകര്യ വികസനം, സാങ്കേതികവിദ്യയുടെ പ്രയോഗം, പ്രകൃതിദുരന്തങ്ങളെ നേരിടൽ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും ദേശീയ മുൻഗണനകൾ തമ്മിൽ സാമ്യമുണ്ട്. ഈ സാഹചര്യത്തിൽ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്.

വികസന പങ്കാളിത്തം, ഊർജം, ജലവൈദ്യുതി, റെയിൽവേ, ഗതാഗത ബന്ധങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, കാലാവസ്ഥാ വ്യതിയാനം, ദുരന്തപ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ചർച്ചകൾ നടക്കുക. വരും വർഷങ്ങളിലെ ഇന്ത്യ-നേപ്പാൾ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകാൻ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags: FEATURED2Nepal PM Balendra Shah India VisitIndia Nepal Bilateral RelationsNarendra Modi Balendra Shah MeetingIndia Nepal Hydropower Cooperation
Share
Tweet
SendShare

More News from this section

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies