നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 08:18 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ പോലീസിന്റെ വന്‍ മയക്കുമരുന്നുവേട്ട. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന രണ്ടരക്കിലോ ചരസുമായി 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫും നെടുമ്പാശ്ശേരി പോലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

ചെറിയ പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. അവിടെനിന്ന് വിമാനമാര്‍ഗം മംഗളൂരുവിലെത്തിയ ഇയാള്‍ പിന്നീട് ട്രെയിനില്‍ തൃശൂരിലേക്ക് യാത്ര ചെയ്തു. തുടര്‍ന്ന് ടാക്സിയില്‍ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മയക്കുമരുന്ന് കൊച്ചി സിറ്റിയിലെത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഞ്ചാവിന്റെ തളിരിലയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന അത്യധികം ലഹരിശേഷിയുള്ള മയക്കുമരുന്നാണ് ചരസ്.

മുഹമ്മദ് സിറാജുദ്ദീന്‍ മുന്‍പും ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി. ബിനുകുമാര്‍, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Operation ToofanNedumbassery Drug BustCharas SeizureKochi Drug Trafficking
Share
Tweet
SendShare

More News from this section

മാലിന്യം തള്ളുന്നതിനിടെ അപകടം; 35 അടി താഴ്ചയില്‍ വീണ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

റാസൽഖൈമ ബസ് അപകടം; മരിച്ച മൂന്ന് മലയാളികളെയും തിരിച്ചറിഞ്ഞു; മരിച്ചത് കാസർകോട്, കണ്ണൂർ സ്വദേശികൾ

Latest News

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

സെവാഗിന്റെ മകന്‍ ആര്യവീര്‍ ഐപിഎല്‍ ലേലത്തില്‍; അടിസ്ഥാനവില 30 ലക്ഷം, ദ്രാവിഡിന്റെ മകന്‍ ഇല്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies