ASIAN GAMES - Janam TV

ASIAN GAMES

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

നാഗോയ: രണ്ടാഴ്ചയിലേറെ നീണ്ട ആവേശകരമായ പോരാട്ടങ്ങൾക്ക് വിരാമമിട്ട് ഏഷ്യൻ ഗെയിംസ് 2026ന് സമാപനം. നാഗോയയിലെ മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകൾ നടന്നത്. 43 കായിക ഇനങ്ങളിലായി ...

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

നഗോയ: 2026 ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ഇതോടെ ഏഷ്യന്‍ ഗെയിംസിന്റെ ...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്റാവത്ത് സ്വര്‍ണം നേടി. ഫൈനലില്‍ ഉത്തര കൊറിയയുടെ ഹാനെ ...

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

കകമിഗഹാര: 44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ചൈനയെ 1-0ന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞത്. ...

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

ന്യൂഡല്‍ഹി: ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ബോക്സിംഗിന് സുവര്‍ണ ഹാട്രിക്. പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തില്‍ അങ്കുഷ് പന്‍ഗാല്‍ സ്വര്‍ണം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഒരേ ദിവസം മൂന്ന് ...

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

ന്യൂഡല്‍ഹി: ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി സുജീത് കല്‍ക്കല്‍. പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 65 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യന്‍ താരം ചാമ്പ്യനായത്. ...

ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്‌ത്തില്‍ കൊറിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി വനിതാ റീകര്‍വ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3ന് തോല്‍പ്പിച്ചാണ് അങ്കിത ഭകത്, കീര്‍ത്തി, കുങ്കും മോഹോദ് ...

തോൽക്കാൻ മനസ്സില്ലാത്ത ‘വിദർശനം’: പ്രതിസന്ധികളെ തോൽപ്പിച്ച് ഏഷ്യൻ ഗെയിംസിൽ മുത്തമിട്ട മലയാളി തിളക്കം!

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെപ്പോലും ആത്മവിശ്വാസത്തിന്റെ റൈഫിൾ തുമ്പിൽ നിർത്തി തവിടുപൊടിയാക്കിയ ഒരു പെൺകരുത്തിന്റെ കഥയാണിത്! ലക്ഷ്യത്തിലേക്ക് ഉന്നം പിടിച്ചാൽ അത് നേടിയിട്ടേ പിൻവാങ്ങൂ എന്ന് ഉറപ്പിച്ച ...

അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം

നഗോയ: അമ്പെയ്ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ. കോമ്പൗണ്ട് ഇനത്തില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ ഹാട്രിക് തികച്ചു. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ...

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം. ട്രാപ്പ് ഷൂട്ടിങ് മിക്‌സഡ് ടീം ഇനത്തില്‍ നീരു ദണ്ഡയും കൈനാന്‍ ചെനായിയും അടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി പൊന്‍തിളക്കം സമ്മാനിച്ചത്. ...

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു സ്വര്‍ണം. മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തില്‍ ചികിത തനിപര്‍ത്തി-സാഹില്‍ ജാദവ് സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ...

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

നഗോയ: ഐച്ചിനഗോയ ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തുടക്കം. വനിതകളുടെ കോമ്പൗണ്ട് ടീം അമ്പെയ്ത്തിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഒന്നാം സീഡായ ചൈനയെ മറികടന്ന ...

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിംഗിന് വെങ്കലം. 13:32.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ബഹ്‌റൈന്റെ ബിര്‍ഹാനു ...

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. കിരണ്‍ പഹല്‍, എം.ആര്‍. പൂവമ്മ, പ്രാചി, വിത്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:29.69 ...

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ നീരു ധണ്ഡ. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി 26കാരിയായ താരം. 28 പോയിന്റോടെയാണ് നീരു ഒന്നാമതെത്തിയത്. ...

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

നഗോയ: മഴ തോര്‍ന്നില്ല... കുതിപ്പിന് മുന്നിലെ ട്രാക്കും നനഞ്ഞു... നിര്‍ണായക ഘട്ടത്തില്‍ പരിക്കേറ്റ് അവസാന രണ്ട് ശ്രമങ്ങള്‍ പോലും ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ടും മെഡല്‍ കൈവിട്ടില്ല. മുരളി ശ്രീശങ്കര്‍ ...

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

നഗോയ: ഒരുകാലത്ത് മക്കളെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് അയച്ചതെന്തിനെന്ന് മാതാപിതാക്കളോട് ചോദിച്ചവര്‍... ഇന്ന് അതേ പെണ്‍കുട്ടികളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു. കോയമ്പത്തൂരിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ഇന്ത്യയുടെ അത്ലറ്റിക്‌സ് ...

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

ഐച്ചി-നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം ബരാനിക്ക എളങ്കോവന്‍. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ 4.15 മീറ്റര്‍ ചാടി ബരാനിക്ക വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

നാഗോവ: ഏഷ്യന്‍ ഗെയിംസ് 2026-ല്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണനേട്ടം. വനിതാ താരം സുരുചി സിംഗും കമല്‍ജീത്തും ചേര്‍ന്നാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ...

‘സര്‍ക്കാര്‍ എനിക്ക് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’; ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളിയ്‌ക്ക് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് മീരാബായി ചാനു

നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടതിന് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് ഒളിമ്പിക് വെള്ളി മെഡല്‍ ...

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. പുരുഷ കബഡിയില്‍ ചൈനീസ് തായ്പേയിയെ 37-21ന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയിലെ അവസാന ...

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

നാഗോയ: മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചില കര്‍ശന നിയമങ്ങള്‍ കാരണം മെഡലും അടുത്ത റൗണ്ട് പ്രവേശനവും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ കായികലോകത്ത് അപൂര്‍വമല്ല. ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ ...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ഇനത്തില്‍ സത്‌നാം സിങ്-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലം സ്വന്തമാക്കി. നഗരഗാവ ഇന്റര്‍നാഷണല്‍ ...

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ഐച്ചി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീമിന് വെങ്കല മെഡല്‍. സെമിഫൈനലില്‍ ചൈനയോട് 3-1ന് തോറ്റതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. ജപ്പാനിലെ ഐച്ചിയില്‍ ബുധനാഴ്ച ...

Page 1 of 7 12…7