‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കോലാപൂര്‍: ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുവരുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിലപാട് തുടരുമെന്നും രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ...















