"അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ല";ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും നേരിട്ടത് ക്രൂരമായ അവഹേളനവും മാനസിക പീഡനവും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ല”;ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും നേരിട്ടത് ക്രൂരമായ അവഹേളനവും മാനസിക പീഡനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 09:25 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും ക്രൂരമായ അവഹേളനവും മാനസിക പീഡനവും നേരിട്ടതായി പരാതി.

നാട്ടകം ഗവണ്മെൻ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയായ ശ്രീമതി. ഷോമാ ജോസഫാണ് സഹ പ്രവർത്തകരുടെ ക്രൂരമായ ചെയ്തികളിൽ മനം നൊന്ത് പ്രിൻസിപ്പലിന് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച – 06/11/2025 കോളേജിൽ നടന്ന സംഭവം ഒതുക്കി തീർക്കാൻ ആരോപണവിധേയർ ശ്രമിച്ചെങ്കിലും ടീച്ചറുടെ ഭർത്താവ് സംസ്ഥാന ഭിന്നശേഷി കമ്മീഷനിൽ പരാതി നൽകിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവസ്വഭാവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വന്നത്.

ഭിന്നശേഷിക്കാരിയായ ഷോമ ടീച്ചർ പാലക്കാട് നിന്ന് ട്രാൻസ്ഫർ വാങ്ങി നാട്ടകം കോളേജിൽ ജോയിൻ ചെയ്തത് മുതലാണ് സംഭവവികാസങ്ങൾക്ക് തുടക്കംകുറിക്കുന്നത്. നിയമാനുസൃതമുള്ള സ്ഥലംമാറ്റ ഉത്തരവോടെ ടീച്ചർ നാട്ടകത്തേക്ക് വന്നത് ഏറെനാളുകളായി സംഘടനാബലത്തിൽ സ്ഥലംമാറ്റത്തിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്ന അദ്ധ്യാപകന് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതോടെയാണ് വ്യക്തിവിരോധത്തിൽ എത്തിച്ചേർന്നത്. വ്യക്തിവിരോധം മൂലം പ്രസ്തുത അദ്ധ്യാപികയെ കോളേജിലെ ശുചിമുറിയിൽ പൂട്ടിയിടുന്നതിൽ വരെ കാര്യങ്ങളെത്തിയിരുന്നു. അനദ്ധ്യാപകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഷോമ ടീച്ചറിന് അപായമുണ്ടാകാതിരുന്നത്.

അതിനെതിരെ പരാതിയുമായി മുൻപോട്ട് പോയപ്പോൾ ആരോപണവിധേയരായ അദ്ധ്യാപകൻ തന്റെ സുഹൃത്തുക്കളെ മുൻനിർത്തി നടത്തിയ അനുരഞ്ജന ചർച്ചകളിലൂടെ അദ്ധ്യാപികയെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

പ്രിൻസിപ്പാൾ ഇൻ ചാർജ്ജായി മുൻപ് കോളേജിലുണ്ടായിരുന്ന ഒരു അദ്ധ്യാപകൻ സഹ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികളെ കണ്ടില്ലെന്നു നടിച്ചതും ആരോപണവിധേയരെ കോളേജിനുള്ളിൽ സംരക്ഷിച്ചുകൊണ്ട് വേണ്ട സഹായങ്ങൾ നൽകിയതും ടീച്ചർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിപ്പിച്ചു. നാട്ടകം കോളേജിലെ പൊതുപരിപാടികളിൽ നിന്നെല്ലാം ഒഴിവാക്കി അകറ്റിനിർത്തപ്പെടുന്ന ഷോമ ടീച്ചർ തുടർച്ചയായ ബോഡി ഷെയിമിങ്ങിനും വിധേയയാണ്. ഒരിക്കൽ വിദ്യാർത്ഥികളെ സ്വാധീനിച്ചു ടീച്ചർക്കെതിരെ പരാതിനല്കിയെങ്കിലും പ്രസ്തുത പരാതി വ്യാജമാണെന്നുകണ്ടെത്തിയതിനെത്തുടർന്ന് PTA യോഗത്തിൽ ടീച്ചറിനോട് മാപ്പുപറയേണ്ടിവന്നതുമാണ് ഇപ്പോഴത്തെ വ്യക്തിവിദ്വേഷത്തിനു കാരണമായിട്ടുള്ളത് .

എന്നാൽ, നാട്ടകം കോളേജിൽ നടക്കുന്ന നിയമവിരുദ്ധവും രാഷ്‌ട്രീയതാല്പര്യങ്ങൾ മാത്രം കണക്കിലെടുത്തുമുള്ള കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപകരുടെ നിയമനം ടീച്ചർ ചോദ്യം ചെയ്തതോടെ ശത്രുത വർധിക്കുകയും ശാരീരിക മാനസിക പീഡനങ്ങൾ കൂടുകയും ചെയ്തു.

06/11/2025, രാവിലെ അദ്ധ്യാപിക, കോളേജിൽ എത്തി കുട്ടികളെ കംപ്യൂട്ടെഷണൽ ലാബ് ചെയ്യിക്കാൻ ലാബിൽ എത്തിയപ്പോൾ, അനേകം കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും, ഉള്ള ലാബ് തുറന്നു കിടക്കുന്നത് കാണുകയും, അക്കാര്യം ഡിപ്പാർട്ട്മെൻ്റിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

തുടർന്ന് ടീച്ചർ നടത്തിയ പരിശോധനയിൽ ലാബിൽ ഇരുന്ന യു പി എസും അതിന്റെ ബാറ്ററിയും നീക്കം ചെയ്തതായി മനസ്സിലാക്കി., ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ സഹ അദ്ധ്യാപകൻ ആയ മനുകുമാർ എൻ. പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്തു. തന്റെ കുട്ടികളുടെ ലാബ് മുടങ്ങും എന്നത് കൊണ്ട് ഷോമ ജോസഫ്, ഈ കാര്യം ഡിപ്പാർട്ട്മെൻ്റ് കൗൺസിൽ കൂടി അറിയിക്കുകയുണ്ടായി. എന്നാൽ തന്റെ പരാതിക്ക് തീരുമാനം എന്തെന്ന് ചോദിച്ചതിന് മറുപടിയായി മനു കുമാർ എൻ വ്യക്തിപരവും ശാരീരികവുമായ അവഹേളനങ്ങൾ നടത്തുകയും “അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ലന്നുള്ള” ഭീഷണി മുഴക്കുകയുമാണ് ഉണ്ടായത്.

പ്രസ്തുത സംഭവത്തെത്തുടർന്ന് ബോധരഹിതയായ ഷോമ ടീച്ചർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയുണ്ടായി. സഹപ്രവർത്തകരിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ അവഹേളനങ്ങൾ, ബോഡി ഷെയിമിങ്, വ്യാജ പരാതികൾ നൽകുക തുടങ്ങിയവ മൂലം ധാരാളം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഷോമ ടീച്ചറിനെ ഇതിനകംതന്നെ മാനസികമായി വളരെയധികം തളർന്നിട്ടുണ്ട്.
ഏതുനിമിഷവും ശാരീരികമായിപ്പോലും ആക്രമിക്കപ്പെടാമെന്ന ഭയം മൂലം ഏറെ ഇഷ്ടപ്പെടുന്ന അദ്ധ്യാപകവൃത്തിപോലും ഒഴിവാക്കിയാലോ എന്ന ചിന്തയിലേക്ക് ഇതിനകം തന്നെ ടീച്ചറിനെ എത്തിച്ചിട്ടുണ്ട്.

യുജിസി, ദേശീയ വനിതാ ശിശു ക്ഷേമ മന്ത്രാലയം, ദേശീയ ഭിന്ന ശേഷി വകുപ്പിലും പരാതി നൽകാൻ ഉള്ള നീക്കത്തിൽ ആണ് ടീച്ചർ

Tags: Kottayam
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies