monson mavungal - Janam TV
Friday, November 7 2025

monson mavungal

പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് ദമ്പതികളിൽ നിന്ന് പണംതട്ടി; മോൻസൺ മാവുങ്കൽ കസ്റ്റഡിയിൽ

കോട്ടയം: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ കസ്റ്റഡിയിൽ. ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് 85 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വാകത്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ...

സാമ്പത്തിക തട്ടിപ്പ് കേസ്; മുൻ ഡിഐജി എസ്.സുരേന്ദ്രൻ അറസ്റ്റിൽ

എറണാകുളം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ്.സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷമായിരുന്നു നടപടി. ഹൈക്കോടതിയിൽ നിന്നും ...

മോൺസൻ കേസിൽ വിവാദത്തിലായ അനിത പുല്ലയിൽ ലോക കേരളസഭ വേദിയിൽ സജീവം; പ്രതിനിധി പട്ടികയിൽ ഇല്ലെന്ന വിശദീകരണവുമായി നോർക്ക

തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കലിന്റെ ഇടനിലക്കാരിയും മുൻ സുഹൃത്തുമായ അനിത പുല്ലയിൽ ലോക കേരളസഭ വേദിയിൽ. സഭാടിവി ഓഫീസിലായിരുന്നു അനിതാ പുല്ലയിൽ ഇരുന്നിരുന്നത്. ...

കോടീശ്വരൻ എന്ന് വിശ്വസിപ്പിച്ച് ആറ് കാറുകൾ തട്ടി; മോൻസനെതിരെ ഒരു കേസ് കൂടി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയിൽ നിന്നും ആറ് കാറുകൾ തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പണം ...

മോൻസൻ മാവുങ്കലിനെതിരായ രണ്ട് പോക്‌സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു: രണ്ട് ബലാത്സംഗ കേസിൽ കുറ്റപത്രം തയ്യാർ

കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡനക്കേസുകളിൽ നിയമനടപടി കടുപ്പിച്ച് അന്വേഷണ സംഘം. രണ്ട് പോക്‌സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഒന്ന് മോൻസൻ മാവുങ്കലിന്റെ മേക്കപ്പ് മാൻ ജോഷി ...

മോൺസൺ മാവുങ്കൽ പുരാവസ്തു വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലാത്ത വ്യക്തിയെന്ന് കേന്ദ്രമന്ത്രി; വിഷയം ലോക്‌സഭയിലും

ന്യൂഡൽഹി : പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ കേസ് ലോക്‌സഭയിൽ. മോൺസൺ മാവുങ്കൽ പുരാവസ്തു വിൽപ്പന നടത്താനുള്ള രജിസ്‌റ്റേർഡ് ലൈസൻസ് ഇല്ലാത്ത വ്യക്തിയാണെന്ന് കേന്ദ്ര സാംസ്‌കാരിക ...

ശബരിമല ചെമ്പോലയിൽ വിശദമായ പരിശോധന വേണം; മോൻസന്റെ കൈയ്യിലുണ്ടായിരുന്ന ടിപ്പുവിന്റെ സിംഹാസനം അടക്കം 35 പുരാവസ്തുക്കൾ വ്യാജം; ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി പുരാവസ്തുവകുപ്പ്

കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലുള്ള 35 എണ്ണം വ്യാജമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പ്രകാരം പുരാവസ്തുവകുപ്പ് സമർപ്പിച്ച ...

മോൻസന്റെ ഒളിക്യാമറകൾ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്തവ: ദൃശ്യങ്ങൾ മൊബൈലിൽ ലൈവായി കാണാം, റെക്കോർഡ് ചെയ്ത് സൂക്ഷിച്ചെന്നും ക്രൈംബ്രാഞ്ച്

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ക്രൈംബ്രാഞ്ച്. മോൻസന്റെ വീട്ടിൽവെച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ...

മോൻസൻ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ചു: കലൂരിലെ വീട്ടിൽ നിന്നും നിരവധി ഗർഭനിരോധന ഗുളികകൾ കണ്ടെത്തി

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പീഡനത്തിനരയായ യുവതി. വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ മോൻസൻ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ രഹസ്യമായി ...

മോൻസന്റെ സാമ്പത്തിക തട്ടിപ്പുകൾ അറിഞ്ഞത് തെറ്റിപ്പിരിഞ്ഞ ശേഷം; അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയായ അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് ക്രൈംബ്രാഞ്ച് ...

മോൻസൻ മാവുങ്കലിന് കുഴൽപ്പണ ഇടപാടുകളും; വെളിപ്പെടുത്തലുകളുമായി മുൻ ഡ്രൈവർ

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് കുഴൽപ്പണ ഇടപാടുകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. ഇയാളുടെ മുൻ ഡ്രൈവർ അജി നെട്ടൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോൻസൻ നിരവധി ...

മോൻസൻ ഉന്നതർക്ക് പെൺകുട്ടികളെ കാഴ്‌ച്ചവെച്ചു: സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാൻ ഈ വഴി ഉപയോഗിച്ചുവെന്ന് സൂചന

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഉന്നതർക്ക് പെൺകുട്ടികളെ കാഴ്ച്ച വെച്ചിരുന്നതായും പരാതി. മോൻസനെതിരായ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പുതിയ ആരോപണവും ...

തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽവെച്ച് ബലാത്സംഗം ചെയ്തു: മോൻസൻ മാവുങ്കലിനെതിരെ പോക്‌സോ കേസ്

കൊച്ചി: മോൻസൻ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോൻസൻ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ...

മോൻസൻ പ്രചരിപ്പിച്ച ചെമ്പോല വ്യാജം, ബെഹ്‌റ മോൻസന്റെ വീട്ടിൽ പോയത് എന്തിനാണെന്ന് വ്യക്തമല്ല: തെറ്റ് കണ്ടെത്തിയാൽ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കാണാൻ പോയത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റലിജൻസ് ഇക്കാര്യം ...

മോൻസന്റെ പേരിൽ വസ്തുക്കളോ ഭൂമിയോ ഇല്ല; പരാതിക്കാർക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് സൂചന

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ കേസിൽ പരാതിക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചേക്കില്ലെന്ന് സൂചന. പ്രതിയുടെ കൈവശം വസ്തുക്കളോ, ഭൂമിയോ ഇല്ലാത്തതാണ് ഇതിന് കാരണം. ചേർത്തലയിലെ കുടുംബ സ്വത്ത് മാത്രമാണ് ഇയാൾക്ക് ...

മോൻസന്റെ പക്കൽ ഡിആർഡിഒയുടെ പേരിലുള്ള വ്യാജ രേഖകൾ: കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്, ഡിആർഡിഒയ്‌ക്ക് കത്തയച്ചു

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഡിആർഡിഒയുടെ(ഡിഫൻസ് റിസർച്ച് ആൻഡ് ഡപലപ്പ്‌മെന്റ് ഓർഗനൈസേഷൻ) പേരിലുള്ള കത്ത് തട്ടിപ്പിന് ഉപയോഗിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇത് സ്ഥിരീകരിക്കുന്നതിനായി ...

ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി മോൻസൺ മാവുങ്കൽ പ്രവർത്തിച്ചു; ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ

കോഴിക്കോട്: ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി മോൻസൺ മാവുങ്കൽ പ്രവർത്തിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിന്റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് ...

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ സിബിഐ അന്വേഷണം വേണം; സാധാരണ പ്രവർത്തകനായി പാർട്ടിയിൽ തുടരുമെന്ന് വി.എം സുധീരൻ

തിരുവനന്തപുരം : വ്യാജ പുരാവസ്തുക്കൾ നൽകി കബളിപ്പിച്ച് മോൻസൻ മാവുങ്കൽ കോടികൾ തട്ടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സംഭവത്തിൽ ...

പുരാവസ്തു തട്ടിപ്പ് ; മോൻസൻ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കോടതി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തേക്ക് ...

കരീന കപൂറിന്റെ കാറും മോൻസന്റെ പക്കൽ; ഒരു വർഷമായി വാഹനം ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പിൽ

ആലപ്പുഴ: ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും മോൺസന്റെ പക്കൽ ഉണ്ടെന്ന് കണ്ടെത്തി. പോർഷെ ബോക്സ്റ്റർ എന്ന കാർ ഒരു വർഷമായി ചേർത്തല ...

മോൻസന്റെ വീട്ടിൽ അപൂർവ്വയിനം ശംഖുകൾ കണ്ടെടുത്ത് വനംവകുപ്പ്: വ്യാജനാണോയെന്ന് അറിയാൻ ഫോറൻസിക് പരിശോധന; കേസെടുക്കും

കൊച്ചി: മോൻസൻ മാവുങ്കലിന്റെ വീട്ടിൽ നിന്നും അപൂർവ്വയിനം ശംഖുകൾ പിടിച്ചെടുത്ത് വനംവകുപ്പ്. 15 ശംഖുകളാണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയവയാണ് ഇതെന്നാണ് വനംവകുപ്പ് പറയുന്നത്. ...

മോൻസൻ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും: തട്ടിയെടുത്ത പണം ആർഭാടജീവിതത്തിന് ഉപയോഗിച്ചെന്ന് അന്വേഷണ സംഘം

കൊച്ചി: പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. ഇയാളെ ...