Wayanad Landslide - Janam TV

Wayanad Landslide

സർക്കാർ 17 കോടി അധികം കെട്ടിവെക്കണമെന്ന് ഹൈക്കോടതി; പര്യാപ്തമല്ലെന്ന നിലപാടിൽ എൽസ്റ്റേൺ എസ്റ്റേറ്റ് ഉടമകൾ; സുപ്രീംകോടതിയെ സമീപിക്കും

കൊച്ചി: വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്നാണ് കോടതി ഉത്തരവ്. ഹൈക്കോടതി ...

കാലാവധി നീട്ടി കേന്ദ്രം; വയനാട് പുനരധിവാസ ഫണ്ട് ഡിസംബർ വരെ വിനിയോഗിക്കാം

കൊച്ചി: വയനാട് പുനരധിവാസ പദ്ധതിയിന്മേൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഫണ്ട് വിനിയോഗിക്കാൻ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടി നൽകിയത്. ഈ വർഷം ...

വയനാടിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 529.50 കോടി രൂപ സഹായം അനുവദിച്ചു; പലിശരഹിത വായ്പ 50 കൊല്ലത്തിനകം തിരിച്ചടച്ചാൽ മതിയാകും

വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കാവശ്യമായ ടൌൺഷിപ്പിന്റെ നിർമ്മാണത്തിനായി സമർപ്പിച്ച 16 പദ്ധതികൾക്കായാണ് സഹായം. സംസ്ഥാനങ്ങൾക്കുള്ള ...

വയനാട് ദുരന്തം; ചട്ടങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ; SDRF തുക പുനരധിവാസത്തിന് ഉപയോഗിക്കാം

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ട് മാനദണ്ഡങ്ങൾ കണക്കാക്കാതെ വിനിയോ​ഗിക്കാമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ​ദുരന്തമായി അം​ഗീകരിച്ച ...

2 എസ്റ്റേറ്റുകളിലായി 2 ടൗൺഷിപ്പുകൾ; 5, 10 സെന്റുകളിൽ 1,000 Sq Ft വീട് വരുമെന്ന് മുഖ്യമന്ത്രി; പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് പിന്നീടറിയിക്കും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് വേണ്ടി നിർമിക്കുന്ന ടൗൺഷിപ്പുകളെക്കുറിച്ച് വിശദവിവരങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിക്കൊപ്പമെത്തിയാണ് പുനരധിവാസ രൂപരേഖ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിജീവിതർക്കായി ...

ഊരാളുങ്കൽ തന്നെ മതി!! ടൗൺഷിപ്പുകൾ നിർമിക്കാൻ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്; 750 കോടി ചെലവ്

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ നിർമാണ ചുമതല ഊരാളുങ്കലിന് നൽകാൻ തീരുമാനം. രണ്ട് ടൗൺഷിപ്പുകൾ ഊരാളുങ്കൽ നിർമിച്ചുനൽകും. 750 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണത്തിന്റെ മേൽനോട്ടം കിഫ്ബിയുടെ ...

വ്യാജ പ്രചാരണം പൊളിഞ്ഞു; ചെലവുകളെപ്പറ്റി പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തതിന് വ്യോമസേന പണം ചോദിച്ചെന്ന സംസ്ഥാന സർക്കാരിൻറെ വാദം പൊളിയുന്നു. സ്വാഭാവിക നടപടിക്രമത്തിൻറെ ഭാഗമായാണ് ചെലാവായ തുക ധരിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ...

‘ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്? കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് കൃത്യമായ കണക്കുമായി വരൂ’; SDRF-ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: വയനാട് പുനരധിവാസത്തിൽ ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ...

വയനാടിന് കേന്ദ്രസഹായം; ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി കെവി തോമസ്

ന്യൂഡൽഹി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് പ്രത്യേക പാക്കേജ് നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി ...

വയനാട് ദുരന്തത്തെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം; ഹൈക്കോടതി വിമർശനം ഇൻഡി മുന്നണിക്കേറ്റ പ്രഹരം: വി. മുരളീധരൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേന്ദ്രം സഹായം നൽകുന്നില്ലെന്ന് പറഞ്ഞ് നടത്തിയ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഉപയോഗിക്കാതെ കിടക്കുന്നത് 906.35 കോടി; വയനാട് ദുരിതബാധിതർക്ക് നൽകിയത് തുച്ഛമായ തുക; കണക്കുകളിൽ അവ്യക്തത

തിരുവനന്തപുരം: മലയാളികൾ മനസ് അറിഞ്ഞ് നൽകിയ തുക ദുരിതബാധിതർക്ക് നൽകാതെ പിണറായി സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാത്രം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. എന്നാൽ ഇതിൽ ...

വയനാട് ദുരന്തം: സംസ്ഥാനത്തിന്റെ കയ്യിൽ പണമുണ്ട്; അത് ചിലവഴിച്ച ശേഷം കേന്ദ്രത്തോട് ചോദിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് കേരളം കേന്ദ്രത്തെ ബോധിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനം പറയുന്ന കണക്ക് ശരിയല്ല. സംസ്ഥാനത്തിന്റെ കയ്യിൽ നിലവിൽ ...

സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെ; യുപിഎ ഭരണകാലത്തെ നിയമമാണത്; കെസി വേണു​ഗോപാലിനും കെവി തോമസിനും ഓർമയില്ലേ? വി. മുരളീധരൻ

മുംബൈ: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു പ്രകൃതിക്ഷോഭത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ദേശീയ ദുരന്തനിവാരണ ...

“പ്രത്യേക സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞോ? കത്തിൽ അങ്ങനെയില്ലല്ലോ?” സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൂടുതൽ സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ അടിസ്ഥാനപ്പെടുത്തിയല്ലേ സംസ്ഥാന സർക്കാർ ആരോപണം ...

“ഒരു പ്രകൃതി ദുരന്തത്തെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല, അതിനുള്ള ചട്ടം നിലവിൽ ഇല്ല; SDRF ഫണ്ടിലെ കേന്ദ്രവിഹിതം ആദ്യം വിനിയോഗിക്കൂ”

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിൽ ചട്ടങ്ങളില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിത്യാനന്ദ റായ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നിലവിലുള്ള ...

ചൂരൽമലയിൽ അവശേഷിക്കുന്ന 80 പേർ വോട്ട് രേഖപ്പെടുത്താനെത്തി; പൂച്ചെണ്ട് നൽകി സ്വീകരിച്ചു; പോളിം​ഗ് സ്റ്റേഷനിൽ നെഞ്ചുലയ്‌ക്കുന്ന കാഴ്ച

നെഞ്ചിൽ നിറയെ നോവുമായി അവരെത്തി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒപ്പം വോട്ട് ചെയ്തവരില്ലാതെ വോട്ട് രേഖപ്പെടുത്തി മടങ്ങി. ചൂരൽമലയിൽ നിന്ന് 80 വോട്ടർമാർ കെഎസ്ആർടിസിയുടെ വോട്ടുവണ്ടിയിലെത്തി സമ്മതിദാനാവകാശം വിനിയോ​ഗിച്ചു. ...

ലാൽ കെയേഴ്സ് ബഹ്റൈൻ സമാഹരിച്ച വയനാട് ദുരന്തസഹായം വിശ്വശാന്തി ഫൗണ്ടേഷന് കൈമാറി

ബഹ്‌റൈൻ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിന് ഇരയായവരെ സഹായിക്കാൻ ലാൽ കെയേഴ്സ് ബഹ്റൈൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറി. പത്ഭഭൂഷൺ മോഹൻലാൽ ഫൗണ്ടർ ആയ വിശ്വശാന്തി ...

വയനാട് പുനരധിവാസം; വീടുകൾ നഷ്ടമായവർക്ക് പുതിയ വീടുകൾ നിർമ്മിക്കാൻ 4.5 ഏക്കർ സ്ഥലം വാങ്ങി സേവാഭാരതി

വയനാട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി കുപ്പാടി വില്ലേജിൽ സ്ഥലം കണ്ടെത്തി സേവാഭാരതി. നൂൽപ്പുഴ ശ്രീനിലയത്തിൽ ശ്രീമതി എം കെ മീനാക്ഷിയുടെയും ...

പ്രിയപ്പെട്ടവന്റെ കല്ലറയ്‌ക്കരികിൽ വീൽചെയറിൽ ശ്രുതി എത്തി; ജെൻസണില്ലാത്ത 41 ദിവസങ്ങൾ

ജെൻസണിന്റെ കല്ലറയ്ക്ക് അരികിൽ വീൽച്ചെയറിൽ ശ്രുതി എത്തി. പ്രീയപ്പെട്ടവന്റെ നാല്‍പ്പത്തിയൊന്നാം നാളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ശ്രുതി എത്തിയത്. ആണ്ടൂര്‍ സിഎസ്ഐ പള്ളിയില്‍ ജന്‍സണായി നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ...

സംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപ വീതം നൽകി; വയനാട് ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടു: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുഖത്തെ തെരച്ചിലും ദുരിതബാധിതർക്കുള്ള സഹായങ്ങളും സർക്കാർ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ...

വയനാട് ദുരന്തം; സംസ്ഥാനത്തിന് വൻ നഷ്ടം വരുത്തി; മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകും; ശ്രുതിക്ക് ജോലി നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് ആവശ്യമായ അടിയന്തര സഹായം കേന്ദ്രത്തിനോട് വീണ്ടും ആവശ്യപ്പെടാൻ മന്ത്രിസഭയിൽ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം; വയനാട് പുരധിവാസത്തിന് 15 കോടി നൽകും; ചേർത്തുനിർത്തി മഠം

കൊല്ലം: 71-ൻ്റെ നിറവിൽ മാതാ അമൃതാനന്ദമയി. ജന്മദിനത്തിൽ വയനാട്ടിലെ ദുരന്ത മേഖലയ്ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും. അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുൾപൊട്ടൽ ...

ശ്രുതിക്ക് വീടൊരുങ്ങുന്നു; നിർമിച്ചു നൽകുന്നത് ചാലക്കുടി സ്വദേശികൾ; തറക്കല്ലിടൽ ചടങ്ങ് നടന്നു

വയനാട്: കേരളത്തിന്റെ ആകെ നോമ്പരമായി മാറിയ ശ്രുതിക്ക്  വീടൊരുങ്ങുന്നു. വയനാട് പൊന്നാടയിൽ നിർമിക്കുന്ന  വീടിന്റെ തറക്കലിടൽ കർമ്മം  ടി. സിദ്ദീഖ് എംഎൽഎ  നിർവഹിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ...

വയനാട് ഉരുൾപൊട്ടൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി ബജാജ് ഫിൻസെർവ്

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിൻസെർവ് ലിമിറ്റഡ് വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ നൽകി. കേരള സംസ്ഥാന ദുരന്ത ...

Page 1 of 12 1 2 12