ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്‌ക്ക് ആദ്യ ജയം. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിനാണ് ഓസ്ട്രേലിയ തോൽപ്പിച്ചത്. ബംഗ്ലാദേശ് ഉയർത്തിയ 157 റൺസ് വിജയ ലക്ഷ്യം 9 പന്തുകൾ ശേഷിക്കേ ഓസ്‍ട്രേലിയ മറികടന്നു. അർധ സെഞ്ച്വറി നേടിയ ഉസ്‍മാൻ ഖവാജ, 26 റൺസ് നേടിയ ഗ്ലെൻ മാക്സ്‍വെൽ എന്നിവരുടെ മികച്ച ബാറ്റിംഗാണ് കങ്കാരുക്കൾക്ക് ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ഓസ്ട്രേലിയയ്‌ക്കായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സാംപയാണ് കളിയിലെ കേമൻ.
ഇന്ന് ന്യൂസിലൻഡ്, പാകിസ്ഥാനെ നേരിടും. ജയിച്ചാൽ ന്യൂസിലൻഡ് സെമിയിൽ കടക്കും. തോറ്റാൽ പാകിസ്ഥാന്‍റെ സെമി ഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിക്കും.