കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ട്രക്ക് ബോംബ് പൊട്ടിത്തെറിച്ച് 28 പേർ മരിച്ചു. മുന്നൂറിനു മുകളിൽ ആളുകൾക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം. പരിക്കേറ്റവരിലേറെയും സാധാരണ പൗരന്മാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദിസംഘടനയായ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
അതിശക്തമായ സ്ഫോടനത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.