തൃശൂർ : സാംസ്കാരിക തലസ്ഥാനം ഇന്ന് പുലിപ്പെരുമയിൽ മുങ്ങുമ്പോൾ ആവേശമുയർത്തി ചരിത്രത്തിലാദ്യമായി ഇക്കുറി പെൺപുലികളും . വിയ്യൂർ ദേശത്തിന്റെ അൻപത്തൊന്നംഗ സംഘത്തിലാണ് മൂന്ന് പെൺപുലികൾ പുലിക്കളിക്കിറങ്ങുന്നത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിംഗ്സ് എന്ന സംഘടനയാണ് പെൺപുലികളെ രംഗത്തിറക്കുന്നത്. എ എസ് ഐ വിനയയുടെ നേതൃത്വത്തിലാണ് പെൺപുലികൾ എത്തുന്നത്. മലപ്പുറത്ത് നിന്നുള്ള ദിവ്യ , കോഴിക്കോട് നിന്ന് സക്കീന എന്നിവരാണ് പുലിസംഘത്തിലുള്ള ബാക്കി രണ്ടുപേർ.
ആൺപുലികൾ അരങ്ങുവാഴുന്ന ദിനത്തിൽ കൂടുതൽ ശ്രദ്ധേയരാവുക ഈ പെൺപുലികൾ തന്നെയാവും