NewsGulf

സ്തനാര്‍ബുദ ബോധവല്‍ക്കരണം; പിങ്ക് വര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ദുബായ്: സ്താനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ പിങ്ക് വര്‍ണമണിഞ്ഞു. ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധാവല്‍ക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ബുര്‍ജ് ഖലീഫയെ ഇത്തരമൊരു ഉദ്യമത്തിനു തെരഞ്ഞെടുത്തത്.

ഈ മാസത്തിലെ വരുന്ന രണ്ടു വാരാന്ത്യങ്ങളിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ബുര്‍ജ് ഖലീഫയെ പിങ്ക് നിറത്തില്‍ കാണാനാവും. ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കാളിയാകാം.

സ്ത്രീകളില്‍ സ്താനാര്‍ബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close