NewsKerala

സഹകരണ സംഘങ്ങളെ സഹായിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് മന്ത്രി

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകള്‍ സൗകര്യമൊരുക്കണമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമാരുടെയും പി.എ.സി.എസ് അസോസിയേഷന്റെയും ജോയന്റ് രജിസ്ട്രാര്‍മാരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അര്‍ബന്‍ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുക വഴി അതുവഴി പ്രാഥമികസംഘങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിനും അര്‍ബന്‍ ബാങ്കുകള്‍ക്കുമാണ് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളത്. പ്രതിസന്ധിഘട്ടത്തില്‍ സഹകരണസംഘങ്ങളെ സഹായിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ തയാറാകണം. പ്രശ്‌നങ്ങള്‍ സഹകരണമേഖല ഒറ്റക്കെട്ടായി നേരിടണമന്നും മന്ത്രി പറഞ്ഞു.

ഈ മാസം 10 മുതല്‍ ജനുവരി 10 വരെ സഹകരണ സംരക്ഷണ കാമ്പയിന്‍ ആചരിക്കും. ഇതിന്റെ സംസ്ഥാനതല കണ്‍വെന്‍ഷന്‍ 11ന് എറണാകുളത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ വി. ജോയ് എം.എല്‍.എ, സഹകരണ സംഘം രജിസ്ട്രാര്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമാര്‍, പി.എ.സി.എസ് അസോസിയേഷന്‍ ഭാരവാഹികള്‍, ജോയന്റ് രജിസ്ട്രാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close