കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ഗ്ലോക്കോമയെ കരുതിയിരിക്കുക
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാഴ്‌ച്ച നഷ്ടപ്പെടുത്തുന്ന ഗ്ലോക്കോമയെ കരുതിയിരിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2016, 09:41 pm IST
FacebookTwitterWhatsAppTelegram

നേത്രരോഗങ്ങളിൽ ഏറ്റവും അപകടകരമായതാണ് ഗ്ലോക്കോമ. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗമായതിനാൽ തന്നെ ഈ രോഗത്തെ വളരെയധികം കരുതിയിരിക്കേണ്ടതുണ്ടെന്ന് നേത്രരോഗവിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്‌ക്കു കാരണം.

സമ്മർദ്ദത്തേത്തുടർന്ന് കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്‌ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു തന്നെ രോഗത്തിന്റെ അപകടാവസ്ഥ വർദ്ധിപ്പിക്കുന്നു. കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും ഗ്ലോക്കോമ പ്രകടിപ്പിക്കില്ല.

ഏതു പ്രായത്തിലുളളവർക്കും ബാധിക്കാവുന്ന ഒന്നാണ് ഗ്ലോക്കോമ. പാരമ്പര്യം, സ്റ്റിറോയിഡുകളുടെ സ്ഥിരമായ ഉപയോഗം, അക്വസ് ഹ്യൂമർ എന്ന സ്രവം ഒഴുകിപ്പോകുന്ന ചാലിനുണ്ടാകുന്ന തടസ്സങ്ങൾ തുടങ്ങി പല കാരണങ്ങൾ ഗ്ലോക്കോമയ്‌ക്കു വഴി വച്ചേക്കാമെങ്കിലും ഈ രോഗത്തിന് കൃത്യമായ ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

ലോ ടെൻഷൻ ഗ്ലോക്കോമ, അക്യൂട്ട് ഗ്ലോക്കോമ എന്നിങ്ങനെ ഗ്ലോക്കോമയെ വിദഗ്ധർ പ്രധാനമായും രണ്ടായി തരം തിരിച്ചിട്ടുണ്ട്. ആദ്യത്തേത് കണ്ണിലെ സാധാരണ സമ്മർദ്ദത്തിൽ നിന്നുണ്ടാവുന്നെങ്കിൽ, രണ്ടാമത്തേത് കണ്ണിലെ സമ്മർദ്ദം പെട്ടെന്നു വർദ്ധിച്ചുണ്ടാകുന്നതാണ്. അക്യൂട്ട് ഗ്ലോക്കോമയുളളവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കാഴ്‌ച്ച നഷ്ടപ്പെടും.

ജന്മനാ തന്നെയുണ്ടാകുന്ന കോൺജിനൈറ്റൽ ഗ്ലോക്കോമ, കണ്ണിലെ മുറിവുകൾ, തിമിരം, വീക്കം എന്നിവ കാരണം ഉണ്ടാകുന്ന സെക്കൻഡറി ഗ്ലോക്കോമ എന്നിങ്ങനെയും ഗ്ലോക്കോമയെ തരം തിരിച്ചിട്ടുണ്ട്.

അപൂർവ്വമായി കണ്ണിൽ വേദന, മനം പിരട്ടൽ, കണ്ണു ചുവക്കുക, കാഴ്‌ച്ചയ്‌ക്കു മങ്ങൽ സംഭവിക്കുക എന്നിങ്ങനെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാമെങ്കിലും ഇത് ഉണ്ടാവണമെന്നില്ല.

കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോക്കോമയുണ്ടായിട്ടുണ്ടെങ്കിലോ, 40 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിലോ ഒരു വർഷത്തിലൊരിക്കൽ കണ്ണിലെ സമ്മർദ്ദം പരിശോധിച്ച് ഗ്ലോക്കോമയ്‌ക്കുളള സാദ്ധ്യതകൾ വിലയിരുത്തണമെന്ന് വിദഗ്‌ദ്ധർ മുന്നറിയിപ്പു നൽകുന്നു.

പ്രൈമറി ഓപ്പൺ ആംഗിൾ എന്നറിയപ്പെടുന്ന സാധാരണയായി കണ്ടു വരുന്ന ക്രോണിക് ഗ്ലോക്കോമ പലപ്പോഴും കാഴ്‌ച്ചശക്തി നഷ്ടപ്പെടുന്നതു വരെ യാതൊരു രോഗലക്ഷണവും കാണിക്കില്ല. അതുകൊണ്ടു തന്നെ രോഗസാദ്ധ്യത സംശയിക്കുന്നവർ ഇടയ്‌ക്കിടെ ഒരു നേത്രരോഗവിദഗ്‌ദ്ധനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

ഗ്ലോക്കോമ സ്ഥിരീകരിച്ചു കഴിഞ്ഞാൽ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയെന്നതാണ് രോഗി ആദ്യമായി ചെയ്യേണ്ടത്. നഷ്ടപ്പെട്ട കാഴ്‌ച്ച ശക്തി തിരിച്ചു കിട്ടില്ലെന്നും, കൂടുതൽ കാഴ്‌ച്ച നഷ്ടമാകാതിരിക്കുന്നതിനായാണ് ഇനി ശ്രമിക്കേണ്ടതെന്നുമുളള വസ്തുത രോഗി ഉൾക്കൊളേളണ്ടതുണ്ട്. ഗ്ലോക്കോമ സ്ഥിരീകരിച്ചു കഴിഞ്ഞാൽ കണ്ണിലെ സമ്മർദ്ദം നിയന്ത്രിക്കുന്നതിനുളള തുളളിമരുന്ന് സ്ഥിരമായി ഉപയോഗിക്കുകയാണ് പ്രധാനമാർഗ്ഗം. ചില രോഗികളിൽ ലേസർ ചികിത്സയോ, ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം.

മിക്ക സർക്കാർ ജനറൽ ആശുപത്രികളിലും, കണ്ണാശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും ഇന്ന് ഗ്ലോക്കോമ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ചികിത്സ ഏറെക്കുറേ പൂർണ്ണമായും സൗജന്യമാണ്. ചില പരിശോധനകൾക്ക് പണം നൽകേണ്ടി വരുമെങ്കിലും ബി.പി.എൽ കാർഡുടമകൾക്ക് ഇത് പൂർണ്ണമായും സൗജന്യമാണ്. സത്യസായിബാബ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന പുട്ടപർത്തിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഗ്ലോക്കോമയ്‌ക്ക് പൂർണ്ണമായും സൗജന്യ വിദഗ്ധചികിത്സ നൽകുന്ന സ്ഥാപനമാണ്.

സ്ഥിരമായ പരിശോധനയും, പരിചരണവും കൊണ്ട് ഗ്ലോക്കോമ നിയന്ത്രിച്ചു നിർത്താവുന്നതാണ്. ഗ്ലോക്കോമയെക്കുറിച്ചുളള ബോധവത്കരണത്തിനും പ്രചാരണത്തിനുമായി മാർച്ച് ആറ് ഗ്ലോക്കോമ ദിനമായി ലോകമെമ്പാടും ആചരിച്ചു വരുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും ലോകവ്യാപകമായി നടന്നു വരികയുമാണ്.

ShareTweetSendShare

More News from this section

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies