റായ്പൂർ : മാവോയിസ്റ്റ് ഭീകരതയുടെ ശക്തി കേന്ദ്രമായ ബസ്തറിൽ നിന്ന് 1.2 കോടിയുടെ പഴയ നോട്ടുകൾ പിടികൂടി. ഈ പണം മാവോയിസ്റ്റുകൾ സംഭരിച്ചു വച്ചിരുന്നതാണെന്നും റിപ്പോർട്ടുകളുണ്ട് . ഇത് മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത് .
നോട്ട് അസാധുവാക്കൽ മാവോയിസ്റ്റ് – നക്സൽ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു . യുവാക്കൾക്ക് പണം നൽകിയാണ് മാവോയിസ്റ്റ് , ഭീകരവാദ സംഘങ്ങൾ ആക്രമണങ്ങൾ നടത്തിയിരുന്നത്. കൈവശമുളള നോട്ടുകൾ അസാധുവായതോടെ പ്രവർത്തനം നിലച്ച മട്ടാണ്.
ഗ്രാമീണരെ ഭീഷണിപ്പെടുത്തി നോട്ടുകൾ മാറിയെടുക്കാൻ മാവോയിസ്റ്റുകൾ ശ്രമിച്ചിരുന്നു . എന്നാൽ സർക്കാരിന്റെ ജാഗ്രത ഈ നീക്കത്തിന് വിലങ്ങുതടിയായി . ഈ കാലയളവിൽ നിരവധി പേർ കീഴടങ്ങിയതും മാവോയിസ്റ്റുകൾക്ക് തിരിച്ചടിയായി