ന്യൂഡൽഹി: വാസ്തു ശാസ്ത്രം സിലബസിന്റെ ഭാഗമാക്കാന്‍ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഖൊരഗ്പൂർ ഐഐടി ഒരുങ്ങുന്നു. ആഗസ്റ്റ് മുതൽ വാസ്തു ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ ബിരുദ കോഴ്സുകളുടെ സിലബസിന്റെ ഭാഗമാകും.
പാശ്ചാത്യ നിർമാണ രീതികൾ പഠനത്തിന്റെ ഭാഗമായ ഐഐറ്റി ആർക്കിടെക്ചർ വിഭാഗത്തിൽ ഒരു പഠനശാഖ എന്ന നിലയിൽ വാസ്തുശാസ്ത്രം ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനാണ് ഖൊരക്പൂർ ഐഐടി അധികൃതർ പരിഹാരം കാണുന്നത്.
വാസ്തു ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് മുതൽ പഠനത്തിന്റെ ഭാഗമാകും.
ഭാരതീയ പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് വാസ്തുശാസ്ത്രം, മാത്രമല്ല വാസ്തുശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നിർമിതികൾക്ക് ലോക പ്രശസ്തി ഏറി വരികയാണ്. പ്രാചീന ഇന്ത്യൻ വാസ്തുശാസ്ത്ര വിദ്യയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അറിവ് പകർന്ന് നൽകി വിദ്യാർത്ഥികളെ പുതിയ തലത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മാത്രമല്ല പഠന വിഷയത്തിന്റെ ഭാഗമാകുന്നതോടെ വാസ്തുശാസ്ത്രത്തിന്റെ പ്രാധാന്യവും വർദ്ധിക്കും.