കൊച്ചി: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കേരളത്തിലെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നെടുമ്പാശ്ശേരിയിൽ കണ്ണന്താനത്തെ സ്വീകരിച്ചു.
കേന്ദ്രമന്ത്രിയായ ശേഷമുള്ള അൽഫോൺസ് കണ്ണന്താനത്തിന്റെ ആദ്യ കേരളാ സന്ദർശനത്തിന് ബിജെപി കേരള ഘടകം വൻ സ്വീകരണമാണ് ഒരുക്കിയത്.
ഇന്നത്തെ സ്വീകരണ പരിപാടിക്ക് ശേഷം അൽഫോൺസ് കണ്ണന്താനം വൈകിട്ട് ഡൽഹിക്ക് തിരിക്കും. കണ്ണന്താനത്തിന്റെ നാളത്തെയും മറ്റന്നാളത്തെയും കേരളത്തിലെ പരിപാടികൾ റദ്ദാക്കി. അടിയന്തര ക്യാബിനറ്റ് യോഗം നിശ്ചയിച്ചതിനാലാണ് തീരുമാനം.