വഡനഗര് : യുപിഎ ഗവണ്മെന്റിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്ത് ആരോഗ്യക്ഷേമ നയങ്ങള്‍ ഒന്നും തന്നെ നടപിലാക്കിയിരുന്നില്ലെന്നും 1998 ല്‍ വാജ്പയ് സര്‍ക്കാരിന്റെ കാലത്താണ് ഇതിനു മുമ്പ് ആരോഗ്യക്ഷേമ നയങ്ങള്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു,
വാജ്പയ് സര്‍ക്കാര്‍ തുടങ്ങിവെച്ച ആരോഗ്യ ക്ഷേമ പ്രവര്‍ത്തങ്ങള്‍ താന്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.പ്രധാനമന്ത്രിയുടെ ജന്മദേശമായ വഡനഗില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ദ്രധനുഷ് എന്ന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.ജനങ്ങളോട് ഇന്ദ്രധനുഷ് അവരുടെ സ്വന്തം പദ്ധതിയായി കാണാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി രക്തം ദാനം ചെയ്യുന്നതിലും സേവന പ്രവര്‍ത്തനം ചെയ്യുന്നതിലും സന്തോഷം കണ്ടെത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഹൃദ്രോഗികളുടെ ക്ഷേമത്തിനായി അവരുടെ മരുന്നുകളുടെ വിലയില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി.കൂടാതെ ശിശു മരണ നിരക്കും പ്രവസത്തോടെ അമ്മ മരിക്കുന്ന സാഹചര്യവും ഇല്ലാതാക്കാന്‍ ഡോക്ടര്‍മാരോട് എല്ലാ മാസവും ഒമ്പതാമത്തെ ദിവസം സൗജന്യമായി ചികിത്സിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഇതിലുടെ പാവപ്പെട്ട ജനങ്ങള്‍ക്കും ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.
നരേന്ദ്രമോദി പ്രധാനമന്ത്രി ആയി ചുമതലഏറ്റതിനുശേഷമുളള ജന്മ നാട്ടിലെ ആദ്യസന്ദര്‍ശനമാണിത്.ജനങ്ങളുടെ വരവേല്പ്പിന് നന്ദി പറഞ്ഞ അദ്ദേഹം വഡനഗിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളേജ് രാജ്യത്തിനായി സമര്‍പ്പിച്ചു.