അയോദ്ധ്യ:ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആദ്യ ദീപം തെളിയിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
അയോദ്ധ്യ മനുഷ്യത്വത്തിന്റെ നാടാണെന്നും ശ്രീരാമന്റെ വീര ചരിതത്തിലൂടെ ലോകത്തെ നമ്മള് മനുഷ്യത്വം എന്തെന്ന് പഠിപ്പിച്ചുവെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശിനെ ലോകത്തേ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കിമാറ്റും. അയോദ്ധ്യയുടെ വികസനത്തിന് യോഗി ആദിത്യനാഥ് 133 കോടി രൂപ അനുവദിച്ചു. ഉത്തര്‍പ്രദേശിനെ രാമരാജ്യമാക്കിമാറ്റുമെന്നും രാമരാജ്യം എന്ന പദത്തോട് അസഹിഷ്ണുത വേണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഗോരഗ് നാഥ് ക്ഷേത്രത്തിലെ മഹന്ത് കൂടിയായ മുഖ്യമന്ത്രി സരയൂ നദിയില്‍ ആരതിയും സമര്‍പ്പിച്ചു.
ശ്രീരാമനെ എതിര്‍ക്കുന്നവര്‍ക്ക് അയോദ്ധ്യയെ വികസിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാകില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 2000 സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ രണ്ട് ലക്ഷം ദീപങ്ങള്‍ തെളിയിക്കും.കൂടാതെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അത് അനുവദിച്ചുകൊണ്ടുളള കത്തും മുഖ്യമന്ത്രി കൈമാറും