കാന്‍ഗ്ര:കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കാരെ പുറത്താക്കാനുളള അവസരമാണ് വരാനിരിക്കുന്ന ഇലക്ഷന് എന്ന് അദ്ദേഹം പറഞ്ഞു.ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോന ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം.
അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുകയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി. എന്നിട്ട് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അഴിമതി തുടച്ചു നീക്കും എന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു.അതു കൊണ്ട് തന്നെ ഹിമാചലിനെ കൊള്ളയടിച്ചവരോട് പകരം ചോദിക്കാനുള്ള ദിവസമാണ് ഡിസംബര്‍ 9 എന്നും അദ്ദേഹം തിരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞു.
താന്‍ ഹിമാചല്‍ പ്രദേശിനായി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട് അതുകൊണ്ട് ഇവിടുത്തെ എല്ലാ സ്ഥലങ്ങളും എനിക്ക് സുപരിചിതമാണ്.ഹിമാചല്‍ പ്രദേശിനെ വളര്‍ച്ചയില്‍ നിന്ന് തടസ്സപ്പെടുത്തുന്ന എല്ലാ ഘടകങ്ങളേയും തുടച്ചു നീക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിമാചല്‍ തിരഞ്ഞെടുപ്പ് നവംബര്‍ 7 നാണ് നടക്കുന്നത്.