മുബൈ: ചലച്ചിത്ര താരവും നിർമ്മാതാവുമായ ശശികപൂർ അന്തരിച്ചു.79 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. 2011 ൽ പത്മഭൂഷൺ നേടിയിട്ടുണ്ട്. 2014 ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായിരുന്നു.
160 ൽ ഓളം സിനിമയിൽ അഭിനയിച്ച അദ്ദേഹം 13 ഇംഗ്ലീഷ് സിനിമകളിൽ അഭിനയിക്കുകയും 6 ചിത്രങ്ങൾ നിർമ്മിക്കുകയും ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.