ലോക സിനിമയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്കിയ സംവിധായകനാണ് അലക്സാണ്ടര്‍ സുകുറോവ്.സംവിധാന മികവ് കൊണ്ടും വേറിട്ട ഫ്രെയിമുകളാലും ആഴത്തിലുളള പ്രമേയങ്ങള്‍കൊണ്ടും വേറിട്ട് നില്ക്കുന്നവയാണ് സുകുറോവ് ചിത്രങ്ങള്‍.22-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭാവയ്ക്കുളള അവാര്‍ഡ് നല്‍കുന്നത് റഷ്യന്‍ സംവിധായകനായ അല്കാസണ്ടര്‍ സുകുറോവിനാണ്.
സുകുറോവ് ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അത് കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്.നെടുനീളന്‍ ഫ്രെയിമുകളിലൂടെ തീഷ്ണമായ വിഷയങ്ങള്‍ ഒരു കവിത വായിക്കുന്ന ആസ്വാദന മികവോടെയാണ് സുകുറോവ് കാഴ്ച്ചക്കാരില്‍ എത്തിക്കുന്നതാണ്.
1951 ല്‍ ജൂണ്‍ 14 ന് സൈബീരിയിലാണ് സുകുറോവ് ജനിക്കുന്നത്.അലക്സാണ്ടര്‍ നിക്കോലോവിച്ച് സുകുറോവ് എന്നാണ് മുഴുവന്‍ പേര്.സുറോവിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഫീച്ചര്‍ ഫിലിമാണ് ‘റഷ്യന്‍ ആര്‍ക്ക് ‘.2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരൊറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.സുകുറോവിന്റെ ‘ഫൗസ്റ്റ്’ വെനീസ് ചലച്ചിത്രോത്സവത്തില്‍ മികച്ച ചലച്ചിത്രത്തിന് നല്കുന്ന ഉന്നത ബഹുമതിയായ
ഗോള്‍ഡന്‍ ലയണ്‍ അവാര്‍ഡ് ലഭിച്ചിരുന്നു
ഈ കൊല്ലം ഐഎഫ്എഫ്കെയില് റെട്രോസ്പക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ലോകത്തെ വിസ്മയിപ്പിച്ച സുകുറോവിന്റെ മദര്‍ ആന്‍ഡ് സണ്‍(1997), റഷ്യന്‍ ആര്‍ക്ക് (2002),ഫാദര്‍ ആന്റ് സണ്‍(2003),ഫൗസ്റ്റ്(2011) ഫ്രാങ്കോഫോണിയ(2015) എന്നീ അഞ്ച് ചിത്രങ്ങളാണ്.