ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ 20 ആംആദ്മി എംഎൽഎമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയിൽ രാഷ്ട്രപതി ഒപ്പിട്ടു. രാഷ്ട്രപതി ഒപ്പിട്ടതോടെ 20 പേരും അയോഗ്യരാകും. ഇരട്ടപ്പദവി വിഷയത്തിലാണ് ഇവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 20 എംഎൽഎമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്.
2015 ഫെബ്രുവരിയിലാണ് 21 പാര്‍ട്ടി എംഎല്‍എമാരെ കെജ് രിവാള്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി ഉയര്‍ത്തിയത്. എന്നാല്‍ എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. ഇതിൽ ഒരാൾ രാജിവച്ച് വീണ്ടും മത്സരിച്ച് തോറ്റിരുന്നു. ബാക്കിയുള്ള 20 പേരെയാണ് ഇപ്പോൾ കമ്മീഷൻ അയോഗ്യരാക്കിയത്.