ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യം ആണെന്ന് ബിഡിജെഎസ് നിർവ്വാഹക സമതി യോഗം. കൂട്ടായ പ്രവർത്തനം നടത്തിയാൽ ചെങ്ങന്നൂരിൽ വിജയിക്കാൻ കഴിയും.
ബിഡിജെഎസ് എൻഡിഎയിൽ തന്നെ ഉറച്ചു നിൽക്കും. പഞ്ചായത്തു തലം മുതൽ ബിഡിജെഎസിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും.
ദൈവങ്ങളെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഇത്തരം വിമർശനങ്ങളിൽ നിന്നും അവർ പിന്തിരിയണമെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും, ജനറൽ സെക്രട്ടറി ടി വി ബാബുവും പറഞ്ഞു.