ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ഹൈദരാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിനിമയുടെ സംവിധായകന് ഒമര്‍ലുലുവും, ചിത്രത്തിലെ നായിക പ്രിയ വാര്യരുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
‘മാണിക്യ മലരായ’ എന്ന ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്നു കാണിച്ച് ഹൈദരാബാദിലെ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ ഹൈദരാബാദ് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഒമര്‍ ലുലുവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചുള്ള ഈ കേസുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരാണ് എന്നും ഈ സാഹചര്യത്തില്‍ എല്ലാ കേസുകളും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.