ന്യൂഡല്‍ഹി: അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിയ്ക്കും. കേസ് അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസറ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ചിത്രത്തിലെ നായിക പ്രിയവാര്യരും സംവിധായകന് ഒമര്‍ ലുലുവുമാണ് കോടതിയെ സമീപിച്ചത്.
ചിത്രത്തില്‍ അഭിനയിച്ചതിന് പ്രിയയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും കേരളത്തില്‍ വര്‍ഷങ്ങളായി പ്രചരണത്തിലുള്ള മാപ്പിളപാട്ടാണ് ഇതെന്നും പ്രിയയുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. ഗാനവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലും കേസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.